ചെന്നൈ: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലനം ഉപേക്ഷിച്ചു. ഈ മാസം രണ്ട് മുതല്‍ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്നുവന്ന പരിശീലനമാണ് സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി ഇന്ന് അവസാനിപ്പിക്കാന്‍ ക്ലബ് തീരുമാനിച്ചത്. 

Read more: കൊവിഡ് 19 ഐപിഎല്ലിനെയും വിഴുങ്ങി; ടൂര്‍ണമെന്‍റ് മാറ്റിവച്ചു; തിയതിയും വിശദാംശങ്ങളും പുറത്ത്

നായകന്‍ എം എസ് ധോണി, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ്, അമ്പാട്ടി റായുഡു, മുരളി വിജയ് അടക്കമുള്ളവര്‍ പരിശീലനത്തിന് എത്തിയിരുന്നു. 'തല'യുടെ പരിശീലനം കാണാന്‍ നൂറുകണക്കിന് ആരാധകര്‍ എത്താറുണ്ടായിരുന്നു. താരങ്ങള്‍ എല്ലാവരും വീട്ടിലേക്ക് മടങ്ങുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു.

കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്‌ചാത്തലത്തില്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഏപ്രില്‍ 15ലേക്ക് മാറ്റിവച്ചിരുന്നു. മാര്‍ച്ച് 29നായിരുന്നു സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. പൊതുജനങ്ങളുടെ ആരോഗ്യം ബിസിസിഐ പരിഗണിക്കുന്നതായും കേന്ദ്ര കായിക മന്ത്രാലയവും വിവിധ സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്‌താണ് തീരുമാനം കൈക്കൊണ്ടതെന്നും ബിസിസിഐ വ്യക്തമാക്കി. 

Read more: ധോണി പഴയ ധോണി തന്നെ; പരിശീലനത്തിനിടെ സിക്സറുകളുടെ പെരുമഴയുമായി 'തല'

ഏപ്രില്‍ 15 വരെ നിര്‍ത്തിവെക്കുന്നതോടെ ടൂര്‍ണമെന്‍റില്‍ വിദേശ താരങ്ങളുടെ സഹകരണം ഉറപ്പിക്കാന്‍ ബിസിസിഐക്ക് ആയേക്കും. ഏപ്രില്‍ 15 വരെ വിദേശികള്‍ക്കുള്ള വിസകള്‍ തടഞ്ഞുവച്ചിരിക്കുകയാണ് ഇന്ത്യ. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക