മുംബൈ: കൊവിഡ് 19 രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ മാറ്റി. മാർച്ച്  29ൽ നിന്ന് ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐയെ ഇക്കാര്യം അറിയിച്ചതായി ഫ്രാഞ്ചൈസികള്‍ വ്യക്തമാക്കി. ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ. ദില്ലിക്ക് പകരം വേദി കണ്ടെത്താനുള്ള ശ്രമങ്ങളിലാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

Read more: കൊവിഡ് 19 ലക്ഷണങ്ങള്‍; ഓസീസ് ക്രിക്കറ്റ് താരത്തിന് പരിശോധന, ക്വാറന്‍റൈന്‍

ടൂര്‍ണമെന്‍റിന്‍റെ തുടക്കം മുതല്‍ വിദേശതാരങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ശ്രമം. ഏപ്രില്‍ 15 വരെ വിസകള്‍ തടഞ്ഞുവച്ചിരിക്കുകയാണ് ഇന്ത്യ. കാണികളില്ലാതെ കളിക്കാന്‍ സജ്ജമാണെന്നും എന്നാല്‍ വിദേശ താരങ്ങളില്ലാതെ കളിക്കില്ലെന്നും ടീം ഉടമകള്‍ അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ടീമുകള്‍ ഒരുക്കമല്ല എന്നും സൂചനയുണ്ട്. 

Read more: ഐപിഎല്‍ ഉപേക്ഷിക്കുമോ? കാത്തിരിക്കുന്നത് 10000 കോടിയുടെ നഷ്‌ടം എന്ന് റിപ്പോര്‍ട്ട്

കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്‌ചാത്തലത്തില്‍ ഐപിഎല്‍ ദില്ലിയില്‍ നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്ന് വ്യക്തമാക്കിയിരുന്നു. 'വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുക. എല്ലാ കായിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കൊറോണയെ ചെറുക്കാന്‍ ഇത് അനിവാര്യമാണ്. പുതിയ ഫോര്‍മാറ്റുമായി ബിസിസിഐ എത്തിയാല്‍ തീരുമാനം അവര്‍ക്കുവിടുകയാണ്' എന്നും ദില്ലി ഉപമുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

Read more; കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക