ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഒരു ഓസ്‌ട്രേലിയന്‍ പേസര്‍ മാറുമെന്നാണ് ചോപ്രയുടെ പ്രവചനം.
മുംബൈ: ഐപിഎല്‍ 2021 സീസണിനായുള്ള ഒരുക്കങ്ങള്‍ സംഘാടകരും ക്ലബുകളും തുടങ്ങിക്കഴിഞ്ഞു. ടീമുകള്‍ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ചെയ്ത താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പതിനാലാം സീസണിന് മുന്നോടിയായുള്ള താരലേലത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കേ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ ആകാശ് ചോപ്ര. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഒരു ഓസ്‌ട്രേലിയന്‍ പേസര്‍ മാറുമെന്നാണ് ചോപ്രയുടെ പ്രവചനം.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക മിച്ചല്‍ സ്റ്റാര്‍ക്കിന് ലേലത്തില്‍ ലഭിക്കും എന്ന് ചോപ്ര പറയുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കൈയ്യൊഴിഞ്ഞ മുജീബ് റഹ്‌മാന് 7-8 കോടിയും കൊല്‍ക്കത്ത റിലീസ് ചെയ്ത ക്രിസ് ഗ്രീനിന് 5-6 കോടിയും ഡല്‍ഹി കാപിറ്റല്‍സിന്‍റെ ജേസന്‍ റോയ്‌ക്ക് 4-6 കോടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വിട്ടൊഴിഞ്ഞ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും മുംബൈ കൈവിട്ട നേഥന്‍ കോള്‍ട്ടര്‍ നൈലിനും തരക്കേടില്ലാത്ത തുകയും ലഭിക്കും എന്നും ചോപ്ര വ്യക്തമാക്കി. സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണിന് 5-7 കോടിവരെ കിട്ടാമെന്നും ചോപ്ര പ്രവചിക്കുന്നു.
സ്മിത്തിന് പിന്നാലെ ഉത്തപ്പയെയും കൈവിട്ട് രാജസ്ഥാന്‍
ഐപിഎല്ലില്‍ 2014ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് 2015ന് ശേഷം കളിച്ചിട്ടില്ല. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 9.4 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയെങ്കിലും പരിക്കുമൂലം കളിക്കാനായില്ല. ടി20 ലോകകപ്പില്‍ കളിക്കാനുള്ള തയ്യാറെടുപ്പുകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ സീസണില്‍ നിന്ന് സ്വയം വിട്ടുനിന്നു താരം. എന്നാല്‍ കൊവിഡ് 19 മഹാമാരി കാരണം ലോകകപ്പ് നീട്ടിവയ്‌ക്കുകയുണ്ടായി. ഇക്കുറി ഐപിഎല്‍ തിരിച്ചുവരവിന് സ്റ്റാര്‍ക്ക് തയ്യാറായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യക്കെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് നിരയില്‍ രണ്ട് ഏകദിനങ്ങളിലും ഒരു ടി20യിലും നാല് ടെസ്റ്റിലും കളിച്ചിരുന്നു.
ടീം ഇന്ത്യക്ക് ആശങ്കയേറുന്നു; ജഡേജയ്‌ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്
