ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ കൈവിരലിന് പൊട്ടലേറ്റ് വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജ ഉടൻ ടീമിനൊപ്പം ചേരുമെന്ന് സിഎസ്‌കെ.

മുംബൈ: ഐപിഎൽ പതിനാലാം സീസണിനായി ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങള്‍ മുംബൈയിലെത്തി. ടീമിന്റെ രണ്ടാംഘട്ട പരിശീലനം മുംബൈയിലാണ് നടക്കുക. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ കൈവിരലിന് പൊട്ടലേറ്റ് വിശ്രമത്തിലായിരുന്ന രവീന്ദ്ര ജഡേജ ഉടൻ ടീമിനൊപ്പം ചേരുമെന്ന് സിഎസ്‌കെ, സിഇഒ കാശി വിശ്വനാഥൻ അറിയിച്ചു. 

കഴിഞ്ഞ ദിവസം വരെ ജഡേജ ഐപിഎല്ലിൽ കളിക്കുമോയെന്ന് വ്യക്തതയില്ലായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനം തുടരുന്ന ജഡേജയ്ക്ക് ചെന്നൈ ടീമിനൊപ്പം ചേരാൻ ബിസിസിഐ അനുമതി നൽകി. ഏപ്രിൽ പത്തിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് സിഎസ്‌കെയുടെ ആദ്യ മത്സരം.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ഹോം എവേ മത്സരങ്ങളില്ലാതെ ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹമദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹമദാബാദിലെ മൊട്ടേറ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും. മെയ് 30നാണ് ഫൈനൽ.

ചെന്നൈ സ്‌ക്വാഡ്: എം എസ് ധോണി, സുരേഷ് റെയ്‌ന, ഡ്വെയ്‌ന്‍ ബ്രാവോ, ഫാഫ് ഡുപ്ലസിസ്, രവീന്ദ്ര ജഡേജ, അമ്പാട്ടി റായുഡു, കരണ്‍ ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, ലുങ്കി എങ്കിടി, മൊയീന്‍ അലി, കൃഷ്‌ണപ്പ ഗൗതം, സാം കറന്‍, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പൂജാര, മിച്ചല്‍ സാന്‍റ്‌നര്‍, ജോഷ് ഹേസല്‍വുഡ്, റുതുരാജ് ഗെയ്‌ക്‌വാദ്, ജഗദീശന്‍ എന്‍, കെ എം ആസിഫ്, ആര്‍ സായ് കിഷോര്‍, സി ഹരി നിഷാന്ത്, എം ഹരിശങ്കര്‍, കെ ഭഗത് വര്‍മ്മ. 

Scroll to load tweet…

കോലിക്ക് വീണ്ടും സങ്കട വാര്‍ത്ത; അതിനിടെ ഒരു ചരിത്രനേട്ടവും