റിക്കി പോണ്ടിംഗാണ് ഡൽഹിയുടെ മുഖ്യ പരിശീലകൻ. ബാറ്റിംഗ് കോച്ചായി പ്രവീൺ ആംറേയും ബൗളിംഗ് കോച്ചായി ജയിംസ് ഹോപ്സും ടീമിലുണ്ട്. ഇന്ത്യക്കായി ഏകദിനത്തിൽ കളിച്ചിട്ടുള്ള അഗാർക്കർ 288 വിക്കറ്റും ടെസ്റ്റിൽ 58 വിക്കറ്റും ടി20യിൽ 47 വിക്കറ്റും നേടിയിട്ടുണ്ട്.
ദില്ലി: മുൻ ഇന്ത്യന്‍ പേസര്‍ അജിത് അഗാർക്കർ(Ajit Agarkar) ഡൽഹി ക്യാപിറ്റൽസിലേക്ക്(Delhi Capitals). ഡൽഹിയുടെ അസിസ്റ്റന്‍റ് കോച്ചായി അഗാർക്കറിനെ നിയമിക്കും. കരാർ അവസാനിച്ച മുഹമ്മദ് കൈഫ്, അജയ് രത്ര എന്നിവർക്ക് പകരമാണ് അഗാർക്കറുടെ നിയമനം. നിലവിൽ സ്റ്റാർ സ്പോർട്സിന്‍റെ കമന്‍റേറ്ററായ അഗാർക്കർ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ടി20, ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാവും ഡൽഹി ടീമിനൊപ്പം ചേരുക.

കളിക്കാരനുശേഷം മറ്റൊരു പദവിയിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ഡല്‍ഹിയുടേത് ഏറ്റവും പ്രതിഭാസമ്പന്നരുടെ നിരയാണെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.
റിക്കി പോണ്ടിംഗാണ് ഡൽഹിയുടെ മുഖ്യ പരിശീലകൻ. ബാറ്റിംഗ് കോച്ചായി പ്രവീൺ ആംറേയും ബൗളിംഗ് കോച്ചായി ജയിംസ് ഹോപ്സും ടീമിലുണ്ട്. ഇന്ത്യക്കായി ഏകദിനത്തിൽ കളിച്ചിട്ടുള്ള അഗാർക്കർ 288 വിക്കറ്റും ടെസ്റ്റിൽ 58 വിക്കറ്റും ടി20യിൽ 47 വിക്കറ്റും നേടിയിട്ടുണ്ട്.
ഇന്ത്യയുടെ ഭാവി നായകന്‍മാര്‍ ആ മൂന്നുപേരെന്ന് രോഹിത് ശര്‍മ
കഴിഞ്ഞ സീസണിലും തൊട്ട് മുന്‍ സീസണിലും പ്ലേ ഓഫിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്ലിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ റിഷഭ് പന്തിന്‍റെ നേതൃത്വത്തില്‍ കളത്തിലിറങ്ങുന്നത്. മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്ന അഗാര്‍ക്കറെ ഇന്ത്യന്‍ ടീമിന്‍റെ ചീഫ് സെലക്ടറായും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
'കൈവിടില്ല, അവന്‍ ലോകകപ്പ് പദ്ധതികളുടെ ഭാഗം'; സഞ്ജു സാംസണെ കുറിച്ച് രോഹിത് ശര്‍മ
കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ പകരക്കാരന്‍ നായകനായിരുന്ന റിഷഭ് പന്ത് ഇത്തവണ ക്യാപ്റ്റന്‍റെ പൂര്‍ണ ചുമതലയുമാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനായി കളിച്ച ശ്രേയസ് അയ്യര്‍ ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്തയിലേക്ക് പോയി. ഇത്തവണ കൊല്‍ക്കത്തയുടെ നായകനും ശ്രേയസ് ആണ്.
ഡല്‍ഹി ടീം:Rishabh Pant, Axar Patel, Prithvi Shaw, Anrich Nortje, David Warner, Mitchell Marsh, Shardul Thakur, Mustafizur Rahman, Kuldeep Yadav, Ashwin Hebbar, Abhishek Sharma, Kamlesh Nagarkoti, KS Bharat, Mandeep Singh, Khaleel Ahmed, Chetan Sakariya, Lalit Yadav, Ripal Patel, Yash Dhull, Rovman Powell, Pravin Dubey, Lungi Ngidi, Vicky Ostwal, Sarfaraz Khan.
