ഭാവി നായകരാണെങ്കിലും ഇവര്‍ക്ക് താനായിട്ട് ഉപദേശങ്ങളോ നിര്‍ദേശങ്ങളോ ഒന്നും നല്‍കുന്നില്ലെന്നും അവരുടേതായ രീതിയില്‍ തീരുമാനങ്ങളെടുക്കാനുള്ള പക്വത അവര്‍ക്കുണ്ടെന്നും രോഹിത് പറഞ്ഞു. അവരോട് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അവര്‍ക്ക് അതൊക്കെ മനസിലാക്കി ചെയ്യാനുള്ള പക്വതയുണ്ട്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍ററെ ഭാവി നായകന്‍മാരായി കണക്കാക്കുന്ന കളിക്കാരെക്കുറിച്ച് മനസുതുറന്ന് നായകന്‍ രോഹിത് ശര്‍മ(Rohit Sharma). ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെ എല്‍ രാഹുല്‍(KL Rahul), ജസ്പ്രീത് ബുമ്ര((Jasprit Bumrah), റിഷഭ് പന്ത്(Rishabh Pant) എന്നിവരെയാണ് ഭാവിയില്‍ ദീര്‍ഘകാല നായക സ്ഥാനത്തേക്ക് ടീം ഇന്ത്യ കാണുന്നതെന്ന് രോഹിത് വ്യക്തമാക്കിയത്.

ഭാവി നായകരാണെങ്കിലും ഇവര്‍ക്ക് താനായിട്ട് ഉപദേശങ്ങളോ നിര്‍ദേശങ്ങളോ ഒന്നും നല്‍കുന്നില്ലെന്നും അവരുടേതായ രീതിയില്‍ തീരുമാനങ്ങളെടുക്കാനുള്ള പക്വത അവര്‍ക്കുണ്ടെന്നും രോഹിത് പറഞ്ഞു. അവരോട് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അവര്‍ക്ക് അതൊക്കെ മനസിലാക്കി ചെയ്യാനുള്ള പക്വതയുണ്ട്. അവര്‍ക്കൊരു മാര്‍ഗനിര്‍ദേശം നല്‍കുക മാത്രമെ വേണ്ടു. അത് ചെയ്യുന്നതില്‍ എനിക്ക് സന്തോഷമെയുള്ളു. അങ്ങനെയാണ് ഞങ്ങളും വളര്‍ന്നത്. ഞങ്ങളെയും പലരും ഇതുപോലെ വളര്‍ത്തിക്കൊണ്ടുവന്നതാണ്. അത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ്.

ഐസിസി ടി20 റാങ്കിംഗ്: വമ്പന്‍ കുതിപ്പുമായി സൂര്യകുമാര്‍, വെങ്കടേഷ് അയ്യര്‍ക്കും നേട്ടം

Scroll to load tweet…

രാഹുലിന്‍റെയും പന്തിന്‍റെയോ ബുമ്രയുടെയോ കാര്യമെടുത്താല്‍ ഇന്ത്യന്‍ ജയങ്ങളില്‍ വലിയ പങ്കു വഹിക്കാനുള്ളവരാണ് അവര്‍. അവരെയാണ് ടീം മാനേജ്മെന്‍റ് ഭാവി നായകന്‍മാരായി കാണുന്നതും. അതുകൊണ്ടുതന്നെ ആ ഉത്തരവാദിത്തം അവര്‍ തിരിച്ചറിയുന്നുണ്ടാകും. പക്ഷെ അതിനുവേണ്ടി അവരില്‍ അമിത സമ്മര്‍ദ്ദം ചെലുത്തില്ല. കാരണം അവരുടെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമാണ്. അവര്‍ അവരുടെ കളി ആസ്വദിച്ചു കളിക്കട്ടെ-രോഹിത് പറഞ്ഞു.

Scroll to load tweet…

കഴിഞ്ഞ ആഴ്ച ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച വേളയിലാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ യുവതാരങ്ങളെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വളര്‍ത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം രോഹിത്തിനുണ്ടെന്ന് വ്യക്തമാക്കിയത്. ടെസ്റ്റ് ടീമിന്‍റെയും നായകനായി രോഹിത്തിനെ പ്രഖ്യാപിച്ച ശേഷമായിരുന്നു ഇത്.

ടി20 ലോകകപ്പിനുശേഷം ടി20 നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക് പകരക്കാരനായി ടി20 നായകനായ രോഹിത് പിന്നാലെ ഏകദിന ടീമിന്‍റെയും നായകസ്ഥാനം ഏറ്റെടുത്തു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കുമൂലം വിട്ടു നിന്ന രോഹിത് ടെസ്റ്റഅ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ കോലി നായകസ്ഥാനം രാജിവെച്ചപ്പോള്‍ ടെസ്റ്റ് ടീമിന്‍റെയും നായകനാവുകയായിരുന്നു. കോലിയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്.

വ്യാഴാഴ്ചയാണ് ശ്രീലങ്കക്കെതിരായ ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ന്യൂസിലന്‍ഡിനും വെസ്റ്റ് ഇന്‍ഡീനുമെതിരായ ടി20 പരമ്പരകള്‍ തൂത്തുവാരിയ ഇന്ത്യ രോഹിത്തിന് കീഴില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര ജയമാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് രോഹിത് ടെസ്റ്റ് ടീം നായകനായി അരങ്ങേറുക. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.