Asianet News MalayalamAsianet News Malayalam

IPL 2022 : ഐപിഎല്ലില്‍ ഇന്ന് ഇരട്ട പോരാട്ടം; സഞ്ജുവിന്‍റെ രാജസ്ഥാന്‍ കളത്തില്‍

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ്-ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ നേരിടും

IPL 2022 KKR vs DC and RR vs LSG Preview
Author
Mumbai, First Published Apr 10, 2022, 10:10 AM IST

മുംബൈ: ഐപിഎല്ലിൽ (IPL 2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ഇന്ന് ഡൽഹി ക്യാപിറ്റല്‍സിനെ (Delhi Capitals) നേരിടും. വൈകിട്ട് മൂന്നരയ്ക്ക് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ടീം വിട്ടതിന് ശേഷം ശ്രേയസ് അയ്യർ (Shreyas Iyer) ഡൽഹിക്കെതിരെ ഇറങ്ങുന്ന ആദ്യ മത്സരമാണിത് (KKR vs DC). കൊൽക്കത്ത തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോൾ തുടർ തോൽവിയിൽ നിന്ന് കരകയറാനാണ് ഡൽഹിയിറങ്ങുന്നത്. 

ഇരു ടീമും 29 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. കൊൽക്കത്ത പതിനാറിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലടക്കം മൂന്ന് തവണയാണ് ഡൽഹിയും കൊൽക്കത്തയും ഏറ്റുമുട്ടിയത്. രണ്ട് കളിയിൽ കൊൽക്കത്തയും ഒരു കളിയിൽ ഡൽഹിയും ജയിച്ചു. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ്-ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സഞ്ജു സാംസണിന്‍റെ ബാറ്റില്‍ നിന്ന് ഗംഭീര പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു. 

ഇന്നലെ നടന്ന മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും സീസണിലെ നാലാം തോല്‍വി നേരിട്ടു. ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയെ സൺറൈസേഴ്‌സ് ഹൈദരാബാദ് എട്ട് വിക്കറ്റിന് തോൽപിക്കുകയായിരുന്നു. ചെന്നൈയുടെ 154 റൺസ് ഹൈദരാബാദ് 14 പന്ത് ശേഷിക്കേ മറികടന്നു. 50 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും ഉൾപ്പടെ 75 റണ്‍സെടുത്ത അഭിഷേക് ശർമ്മയാണ് വിജയശില്‍പി. 

മുംബൈ ഇന്ത്യൻസും തുടർച്ചയായ നാലാം തോൽവി നേരിട്ടു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഏഴ് വിക്കറ്റിന് മുംബൈയെ തോൽപിച്ചു. മുംബൈയുടെ 151 റൺസ് ബാംഗ്ലൂർ ഒൻപത് പന്ത് ശേഷിക്കേ മറികടന്നു. ഐപിഎല്ലിൽ നാലാം തവണയാണ് മുബൈ ഇന്ത്യൻസ് ആദ്യ നാല് കളിയിലും തോൽക്കുന്നത്. 2008, 2014, 2018, 2022 വർഷങ്ങളിലെല്ലാം താരലേലത്തിന് ശേഷമുള്ള മത്സരങ്ങളിലായിരുന്നു മുംബൈയുടെ തോൽവി എന്ന പ്രത്യേകയുമുണ്ട്.

EPL : പ്രീമിയർ ലീഗ്; എവർട്ടൻറെ പ്രഹരമേറ്റ് യുണൈറ്റഡ്, ഗോള്‍വര്‍ഷവുമായി ചെല്‍സിയും ടോട്ടനവും

Follow Us:
Download App:
  • android
  • ios