സിംബാബ്‌വെക്കായി 21 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള മുസര്‍ബാനി 25 വിക്കറ്റെടുത്തിട്ടുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്‍റെ താരമായിരുന്നു മുസര്‍ബാനി.
ലഖ്നൗ: ഐപിഎല്ലില്‍(IPL 2022) ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്‍റെ(Mark Wood) പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്(Lucknow Super Giants). സിംബാബ്‌വെ പേസര്‍ ബ്ലെസിംഗ് മുസര്‍ബാനിയാണ്(Blessing Muzarabani) വുഡിന്‍റെ പകരക്കാരനായി ലഖ്നൗ ടീമിലെത്തിയത്. എത്ര തുകക്കാണ് മുസര്‍ബാനിയെ ടീമിലെടുത്തതെന്ന് ലഖ്നൗ വെളിപ്പെടുത്തിയിട്ടില്ല.
സിംബാബ്‌വെക്കായി 21 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള മുസര്‍ബാനി 25 വിക്കറ്റെടുത്തിട്ടുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്‍റെ താരമായിരുന്നു മുസര്‍ബാനി. നേരത്തെ മാര്‍ക്ക് വുഡിന് പകരം ബംഗ്ലാദേശ് പേസര്‍ ടസ്കിന്‍ അഹമ്മദിനെ(Taskin Ahmed) ടീമിലെത്തിക്കാനുള്ള ലഖ്നൗ ശ്രമിച്ചിരുന്നെങ്കിലും ടസ്കിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ മുടങ്ങിയിരുന്നു.

ഐപിഎല്‍ മെഗാതാരലേലത്തില്‍ 7.5 കോടി രൂപ മുടക്കിയാണ് മാര്‍ക് വുഡിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പാളയത്തിലെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ വുഡിന് ഐപിഎല്‍ നഷ്‌ടമാകുമെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 17 ഓവര്‍ മാത്രമേ പരിക്കുമൂലം വുഡിന് എറിയാനായുള്ളൂ.
ഐപിഎല്ലില്‍ ഞങ്ങള്‍ ഫൈനലിലെത്തിയാല്‍ ടി20 ലോകകപ്പ് ടീമില്‍ ഞാനുമുണ്ടാവും; അവകാശവാദവുമായി യുവതാരം
ആന്‍ഡി ഫ്ലവര്‍ പരിശീലിപ്പിക്കുന്ന ടീമിന്‍റെ നായകന്‍ കെ എല്‍ രാഹുലാണ്. വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്‍ട്ടന്‍ ഉയരുക. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.
