ഇരു ടീമുകള്‍ക്കും ഇന്ന് നിര്‍ണായകമാണ്. തോല്‍ക്കുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിക്കും. 12 മത്സരങ്ങളില്‍ 12 പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്.

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ (Punjab Kings) മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് റിഷഭ് പന്ത് (Rishabh Pant) നയിക്കുന്ന ഡല്‍ഹി ഇറങ്ങുന്നത്. ശ്രീകര്‍ ഭരതിന് പകരം സര്‍ഫറാസ് ഖാന്‍ ടീമിലെത്തി. ചേതന്‍ സക്കറിയയും പുറത്തായി. ഖലീല്‍ അഹമ്മദാണ് പകരക്കാരന്‍. പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

ഇരു ടീമുകള്‍ക്കും ഇന്ന് നിര്‍ണായകമാണ്. തോല്‍ക്കുന്ന ടീമിന്റെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിക്കും. 12 മത്സരങ്ങളില്‍ 12 പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. ഡല്‍ഹി അഞ്ചാമതും പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്. ജയിക്കുന്നവര്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്ന് നാലാമതെത്താം.

ഡല്‍ഹി കാപിറ്റല്‍സ് : സര്‍ഫറാസ് ഖാന്‍, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ആന്റിച്ച് നോര്‍ജെ.

പഞ്ചാബ് കിംഗ്‌സ് : ജോണി ബെയര്‍സ്‌റ്റോ, ശിഖര്‍ ധവാന്‍, ഭാനുക രജപക്‌സ, ലിയാം ലിവിംഗ്സ്റ്റണ്‍, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, റിഷി ധവാന്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.