Asianet News MalayalamAsianet News Malayalam

IPL 2022: മുംബൈക്കെതിരെ ബാംഗ്ലൂരിന് ടോസ്, ബാഗ്ലൂര്‍ ടീമില്‍ സൂപ്പര്‍ താരം തിരിച്ചെത്തി; മാറ്റവുമായി മുംബൈയും

മുംബൈ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ടൈമല്‍ മില്‍സിന് പകംര ജയദേവ് ഉനദ്ഘട്ടും ഡാനിയേല്‍ സാംസിന് പകരം രമണ്‍ദീപ് സീംഗും മുംബൈയുടെ അന്തിമ ഇലവനിലെത്തി. മലയാളി താരം ബേസില്‍ തമ്പിയും മുംബൈയുടെ അന്തിമ ഇലവനിലുണ്ട്.

IPL 2022: Royal Challengers Bangalore won the toss against Mumbai Indians, elected to field
Author
Pune, First Published Apr 9, 2022, 7:10 PM IST

പൂനെ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (Royal Challengers Bangalore vs Mumbai Indians) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ഇരു ടീമും ഇറങ്ങുന്നത്. ബാംഗ്ലൂര്‍ ടീമില്‍ റൂഥര്‍ഫോര്‍‍ഡിന് പകരം ഗെല്ന്‍ മാക്സ്‌വെല്‍ തിരിച്ചെത്തി. മാക്സ്‌വെല്ലിന്‍റെ സീസണിലെ ആദ്യ മത്സരമാണിത്.

മുംബൈ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ടൈമല്‍ മില്‍സിന് പകരം ജയദേവ് ഉനദ്ഘട്ടും ഡാനിയേല്‍ സാംസിന് പകരം രമണ്‍ദീപ് സീംഗും മുംബൈയുടെ അന്തിമ ഇലവനിലെത്തി. മലയാളി താരം ബേസില്‍ തമ്പിയും മുംബൈയുടെ അന്തിമ ഇലവനിലുണ്ട്.

ഈ സീസണില്‍ മൂന്നില്‍ രണ്ട് ജയവുമായി നാല് പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനക്കാരാണ്. അതേസമയം കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ മുംബൈ ഒന്‍പതാം സ്ഥാനത്തും. തോറ്റ് തുടങ്ങിയെങ്കിലും തുട‍ർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മുംബൈക്കെതിരെ ഇറങ്ങുന്നത്. തോറ്റ് തുടങ്ങിയ മുംബൈയാവട്ടെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളിലാണ് തലതാഴ്‌ത്തി മടങ്ങിയത്.

ഓപ്പണറായി എത്തുന്ന ഇഷാൻ കിഷൻ തകർത്തടിക്കുന്നുണ്ടെങ്കിലും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശർമ്മയ്ക്ക് ഇതുവരെ ബാറ്റിംഗില്‍ ഫോമിലേക്ക് എത്താനായിട്ടില്ല. സൂര്യകുമാർ യാദവിനൊപ്പം തിലക് വ‍ർമ്മയുടെ പ്രകടനം മുംബൈയ്ക്ക് ആശ്വാസമാണ്. ജസ്പ്രീത് ബുമ്ര ഒഴികെയുള്ള ബൗള‍ർമാരെല്ലാം നിയന്ത്രണമില്ലാതെയാണ് റൺ വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലെ പാറ്റ് കമ്മിൻസിന്‍റെ വെടിക്കെട്ടിൽ നിന്ന് ബൗളർമാ‍‍ർ മുക്തരായാൽ മാത്രമേ മുംബൈയ്ക്ക് രക്ഷയുള്ളൂ.

അവസാന രണ്ട് കളിയിൽ ജയിച്ചെങ്കിലും ബാംഗ്ലൂരിനും ആശങ്കകളേറെയുണ്ട്. ഫാഫ് ഡുപ്ലെസിയും വിരാട് കോലിയും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടില്ല. ഗ്ലെൻ മാക്സ്‍വെൽ മധ്യനിരയിൽ തിരിച്ചെത്തിയത് കരുത്താവും. ഇതോടെ റുതർഫോർഡിന് സ്ഥാനം നഷ്‌ടമാവും. പരിചയസമ്പന്നനായ ദിനേശ് കാർത്തിക്കിന്‍റെ ഫിനിഷിംഗ് മികവിലും പ്രതീക്ഷയേറെ. ഹ‍ർഷൽ പട്ടേല്‍, വാനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരുൾപ്പെട്ട ബൗളിംഗ് നിര സമ്മ‍ർദം എങ്ങനെ അതിജീവിക്കുന്നു എന്നതും ബാംഗ്ലൂരിന് നി‍ർണായകം. മഞ്ഞുവീഴ്‌ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കുമെന്നുറപ്പ്.

കണക്കില്‍ മുമ്പില്‍ മുംബൈ

ഐപിഎല്ലില്‍ ഇതുവരെ 31 മത്സരങ്ങല്‍ പരസ്പരം ഏറ്റുമുട്ടിയതില്‍ 19 ജയങ്ങളുമായി മുംബൈക്ക് കൃത്യമായ മേധാവിത്വമുണ്ട്. ആര്‍സിബിയുടെ ജയങ്ങള്‍ 12ല്‍ ഒതുങ്ങി. എന്നാല്‍ അവസാന അഞ്ച് മത്സരങ്ങളില്‍ 3-2ന്‍റെ മുന്‍തൂക്കം ആര്‍സിബിക്കാണ്. മാത്രമല്ല, കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും ജയം ആര്‍സിബിക്കൊപ്പമായിരുന്നു. ഈ കണക്കുകള്‍ തന്നെയാവും ഇക്കുറി ടീമുകളില്‍ വന്‍ മാറ്റങ്ങള്‍ വന്നെങ്കിലും ബാംഗ്ലൂരിന്‍റെ ആത്മവിശ്വാസം.

Mumbai Indians (Playing XI): Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Ramandeep Singh, Murugan Ashwin, Jaydev Unadkat, Jasprit Bumrah, Basil Thampi.

Royal Challengers Bangalore (Playing XI): Faf du Plessis(c), Anuj Rawat, Virat Kohli, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), David Willey, Wanindu Hasaranga, Harshal Patel, Akash Deep, Mohammed Siraj.

Follow Us:
Download App:
  • android
  • ios