ഐപിഎല്ലിലെ മിന്നും താരങ്ങളിലൊരാളായിരുന്നു വാട്സണ്‍. 2008ലെ ആദ്യ ഐപിഎല്ലില്‍ ഷെയ്ന്‍ വോണിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയപ്പോള്‍ ആ ടീമില്‍ വാട്സണുമുണ്ടായിരുന്നു. 2020വരെ ഐപിഎല്ലില്‍ കളിക്കാരനെന്ന നിലയില്‍ സജീവമായിരുന്ന വാട്സണ്‍ 2019ല്‍ ചെന്നൈക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ദില്ലി: ഐപിഎല്ലിലെ(IPL) മിന്നും താരങ്ങളിലൊരാളായിരുന്ന മുന്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍(Shane Watson) പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം(Delhi Capitals) ചേരും. ഡല്‍ഹിയുടെ സഹ പരിശീലകനായാണ് വാട്സണ്‍ എത്തുന്നത്. ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്(Ricky Ponting) ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍.

ഐപിഎല്ലില്‍ ഡല്‍ഹിയിലൂടെ പുതിയ കരിയര്‍ തുടങ്ങാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് താനെന്ന് വാട്സണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഒരാഴ്ചക്കകം ഇന്ത്യയിലെത്തി ഡല്‍ഹി ടീമിനൊപ്പം ചേരുമെന്നും തന്‍റെ സഹതാരമായിരുന്ന റിക്കി പോണ്ടിംഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനായുള്ള കാത്തിരിപ്പിലാണെന്നും വാട്സണ്‍ പറഞ്ഞു.

ഐപിഎല്‍; പേസ് തീപാറിക്കാന്‍ ജോഫ്ര ആര്‍ച്ചര്‍ ഇത്തവണ വരുമോ? മുംബൈ ഇന്ത്യന്‍ ആരാധകര്‍ അറിയേണ്ടത്

ലോകത്തിലെ ഏറ്റവും മികച്ച ടി20 ടൂര്‍ണമെന്‍റാണ് ഐപിഎല്‍ എന്നും കളിക്കാരനെന്ന നിലയില്‍ തനിക്ക് മഹത്തായ ഓര്‍മകളുള്ള ഐപിഎല്ലില്‍ പുതിയ റോളില്‍ എത്തുന്നത് ആവേശകരമാണെന്നും വാട്സണ്‍ വ്യക്തമാക്കി. മികച്ച താരനിരയുള്ള ഡല്‍ഹിക്ക് ഇത്തവണ കീരിടം നേടിക്കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വാട്സണ്‍ പറഞ്ഞു.

View post on Instagram

ഐപിഎല്ലിലെ മിന്നും താരങ്ങളിലൊരാളായിരുന്നു വാട്സണ്‍. 2008ലെ ആദ്യ ഐപിഎല്ലില്‍ ഷെയ്ന്‍ വോണിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയപ്പോള്‍ ആ ടീമില്‍ വാട്സണുമുണ്ടായിരുന്നു. 2020വരെ ഐപിഎല്ലില്‍ കളിക്കാരനെന്ന നിലയില്‍ സജീവമായിരുന്ന വാട്സണ്‍ 2019ല്‍ ചെന്നൈക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ കഴിഞ്ഞ സീസണിലെ നിരാശജനകമായ പ്രകടനങ്ങള്‍ക്ക് ശേഷം സജീവ ക്രിക്കറ്റില്‍ നിന്ന് വാട്സണ്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി; സ്റ്റാര്‍ ബാറ്റര്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തിനില്ല

13 വര്‍ഷം നീണ്ട ഐപിഎല്‍ കരിയറില്‍ 145 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറി ഉള്‍പ്പെടെ 3874 റണ്‍സ് നേടിയിട്ടുള്ള വാട്സണ്‍ 92 വിക്കറ്റും വീഴ്ത്തി. 2020ലെ സീസണില്‍ ഫൈനലിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇതുവരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ പോയന്‍റ് ടേബിളില്‍ ഒന്നാമന്‍മാരായി പ്ലേ ഓഫിലെത്തിയ ഡല്‍ഹിക്ക് ഫൈനലിലേക്ക് വഴി തുറക്കാനായില്ല. മാര്‍ച്ച് 27ന് അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സുമായാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.