പിന്നാലെ ആര്‍സിബി പുതിയ നായകനെ പ്രഖ്യാപിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിയാണ് ടീമനെ നയിക്കുക. ഇത്തവണ മെഗാതാരലേലത്തിലാണ് ഫാഫ് ആര്‍സിബിയിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നാണ് ഫാഫിന്റെ വരവ്.
ബംഗളൂരു: പത്ത് ഐപിഎല്‍ സീസണുകളില്‍ (IPL 2022) വിരാട് കോലി (Virat Kohli) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (RCB) നയിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും കോലിക്ക് ടീമിനെ കിരീടനേട്ടത്തിലേക്ക് നയിക്കാന്‍ സാധിച്ചിട്ടില്ല. 2016ല്‍ ഫൈനലില്‍ എത്തിയെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടു. 15-ാം സീസണ്‍ തുടങ്ങുന്നതിന് മുമ്പാണ് കോലി നായകസ്ഥാനം ഒഴിഞ്ഞത്. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോലി ഒഴിഞ്ഞത്.
പിന്നാലെ ആര്‍സിബി പുതിയ നായകനെ പ്രഖ്യാപിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിയാണ് ടീമനെ നയിക്കുക. ഇത്തവണ മെഗാതാരലേലത്തിലാണ് ഫാഫ് ആര്‍സിബിയിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്നാണ് ഫാഫിന്റെ വരവ്. ഫാഫ് ക്യാപ്റ്റനാകുമെന്ന് ഏറെകുറെ ഉറപ്പായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ പേരുകളും ചര്‍ച്ചയ്ക്കുണ്ടായിരുന്നു.
എന്നാല്‍ ആര്‍സിബി ഫാഫിനെ ക്യാപ്റ്റനായി അവതരിപ്പിച്ചു. ഇപ്പോള്‍ പുതിയ ക്യാപ്റ്റന് ആശംസയുമായെത്തിയിരിക്കുകയാണ് കോലി. ''ഐപിഎല്‍ സീസണില്‍ ആരംഭിക്കാനിരിക്കുകയാണ്. ഞാന്‍ വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്. എന്നാല്‍ പ്രധാനപ്പെട്ട വാര്‍ത്ത ഫാഫ് ടീമിനെ നയിക്കുന്നുവെന്നുള്ളതാണ്. ബാറ്റണ്‍ കൈമാറുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.
വര്‍ഷങ്ങളായി എനിക്കറിയാവുന്ന അടുത്ത സുഹൃത്താണ് ഫാഫ്. ഒരുപാട് കാലത്തെ സൗഹൃദം ഞങ്ങള്‍ തമ്മിലുണ്ട്. ക്രിക്കറ്റിന് പുറത്തും എനിക്ക് ഒരുപാട് അടുത്തറിയാവുന്നയാളാണ് ഫാഫ്. അതുകൊണ്ടുതന്നെ ആകാംക്ഷയോടെയാണ് ഞാന്‍ അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ കാത്തിരിക്കുന്നത്. മാക്‌സ്‌വെല്‍ കൂടി ഉള്‍പ്പെടുന്ന നിര ഇത്തവണ വളരെ ശക്തമാണ്.'' കോലി പറഞ്ഞു.
മാര്‍ച്ച് 27ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം. ഐപിഎല്‍ മെഗാതാരലേലത്തിന് മുമ്പ് 15 കോടി രൂപ നല്‍കിയാണ് കോലിയെ ആര്‍സിബി ഇത്തവണ നിലനിര്‍ത്തിയത്. ഈമാസം ഇരുപത്തിയാറിനാണ് ഐപിഎല്‍ 2022ന് തുടക്കമാവുക. മെഗാതാരലേലത്തിന് മുമ്പ് വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്.
ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹ്ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോഡ്, ഫിന്‍ അലന്‍, ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫ്, സിദ്ധാര്‍ഥ് കൗള്‍, കരണ്‍ ശര്‍മ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വര്‍ ഗൗതം, ലവ്നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെ ആര്‍സിബി ലേലത്തിലൂടെ സ്വന്തമാക്കി.
