എന്നാല്‍ ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിക്ക് സമീപം ആരാധകന് എത്തുന്നതിന് മുമ്പെ സുരക്ഷക്കായി നിയോഗിച്ചിരുന്ന പൊലീസുകാര്‍ ഇടപെട്ടു. കോലി തന്നെയാണ് ആരാധകന്‍ തനിക്ക് സമീപത്തേക്ക് ഓടിവരുന്നത് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍(IPL 2022) മത്സരങ്ങള്‍ നടക്കുമ്പോള്‍ ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ കാണാനായി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്നത് പുതുമയുള്ള കാഴ്ചയല്ല. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്(LSG v RCB) മത്സരത്തിനിടെയ വിരാട് കോലിയെ(Virat Kohli) കാണാനും ഒരു ആരാധകന്‍ ഗ്രൗണ്ടിലിറങ്ങി. ലഖ്നൗ ബാറ്റിംഗിനിടെ അവസാന ഓവറിലായിരുന്നു സംഭവം.

ഹര്‍ഷാല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ ലഖ്നൗവിന് ജയിക്കാന്‍ മൂന്ന് പന്തില്‍ 16 റണ്‍സായിരുന്നു ആ സമയം വേണ്ടിയിരുന്നത്. ഇതിനിടെയാണ് കളി തടസപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ആര്‍സിബി മുന്‍ നായകന്‍ കൂടിയായ വിരാട് കോലിക്ക് സമീപത്തേക്കായിരുന്നു ആരാധകന്‍ ഓടിയത്.

ബാറ്റിംഗ് 10 വര്‍ഷം പരിചയമുള്ളവനെപ്പോലെ; രജത് പട്ടിദാറിന് വമ്പന്‍ പ്രശംസയുമായി രവി ശാസ്‌ത്രി

എന്നാല്‍ ലോംഗ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിക്ക് സമീപം ആരാധകന് എത്തുന്നതിന് മുമ്പെ സുരക്ഷക്കായി നിയോഗിച്ചിരുന്ന പൊലീസുകാര്‍ ഇടപെട്ടു. കോലി തന്നെയാണ് ആരാധകന്‍ തനിക്ക് സമീപത്തേക്ക് ഓടിവരുന്നത് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വെള്ള യൂണിഫോമണിഞ്ഞ കൊല്‍ക്കത്ത പൊലീസിലെ മൂന്നുപേര്‍ ഗ്രൗണ്ടിലിറങ്ങി ആരാധകനെ കോലിക്ക് അടുത്തെത്തുന്നതിന് മുമ്പെ തടഞ്ഞു.

പിന്നീടായിരുന്നു കോലിയെ പോലും ഞെട്ടിച്ച സംഭവം. ഒരു പൊലിസുകാരന്‍ ആരാധകനെ തടഞ്ഞുനിര്‍ത്തി റസ്‌ലിംഗ് താരങ്ങളെപ്പോലെ ഒറ്റക്ക് ചുമലിലേറ്റി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോവുന്നത് കണ്ട് വിരാട് കോലി പോലും അന്തം വിട്ടു. ആരാധകനെ കോലി തൂക്കിയെടുത്ത് തോളിലിട്ടു കൊണ്ടുപോകുന്ന രംഗം കോലി ചിരിയോടെ അനുകരിക്കുന്നതും കാണാമായിരുന്നു.

എലിമിനേറ്ററിലെ വിജയത്തിനിടയിലും ആര്‍സിബിക്ക് മോശം റെക്കോര്‍ഡ്; കെ എല്‍ രാഹുല്‍ ആധിപത്യം തുടരുന്നു

Scroll to load tweet…

ഇതാരാ ജോണ്‍ സെനയോ എന്നായിരുന്നു വീഡിയോക്ക് താഴെ ഒരു ആരാധകന്‍റെ കമന്‍റ്. കളി പുനരാരംഭിച്ചപ്പോള്‍ നിയന്ത്രിച്ച് പന്തെറിഞ്ഞ ഹര്‍ഷാല്‍ പട്ടേല്‍ ആര്‍സിബിക്ക് 14 റണ്‍സിന്‍റെ ജയവും രണ്ടാം ക്വാളിഫയരിന് യോഗ്യതയും നേടിക്കൊടുത്തു.