പരിക്കേറ്റ് ഏതാനും മാസങ്ങളായി കളിക്കളത്തിന് പുറത്തായിരുന്ന ബുമ്ര തിരിച്ചെത്തുന്നത് മുംബൈ ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യയ്ക്ക് ടോസ്. സ്വന്തം തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും പരിക്കിൽ നിന്ന് മോചിതനായ രോഹിത് ശര്‍മ്മയും മുംബൈ നിരയിൽ തിരിച്ചെത്തി.
മുംബൈ ഇന്ത്യൻസ് ഇന്ന് രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ആർസിബിയ്ക്ക് എതിരെ ഇറങ്ങുന്നത്. രോഹിത് ശർമ്മയും ജസ്പ്രീത് ബുമ്രയും ടീമിലേക്ക് തിരിച്ചെത്തി. മറുവശത്ത്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.
സാധ്യതാ ടീം
മുംബൈ ഇന്ത്യൻസ്: വിൽ ജാക്സ്, റയാൻ റിക്കൽടൺ (വിക്കറ്റ് കീപ്പർ), നമൻ ധിർ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), മിച്ചൽ സാൻ്റ്നർ, ദീപക് ചഹർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര, വിഘ്നേഷ് പുത്തൂർ.
ഇംപാക്റ്റ് സബ്സ്: രോഹിത് ശർമ്മ, കോർബിൻ ബോഷ്, റോബിൻ മിൻസ്, അശ്വനി കുമാർ, രാജ് ബാവ
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഫിലിപ്പ് സാൾട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ.
ഇംപാക്ട് സബ്‌സ്: റാസിഖ് ദാർ സലാം, സുയാഷ് ശർമ്മ, സ്വസ്‌തിക ചിക്കര, കോബ് ബെഥേൽ, സ്വപ്‌നിൽ സിംഗ്.
READ MORE: 'അപേക്ഷ നൽകാതെ സാധിക്കുമോ?'; ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകാൻ താത്പ്പര്യം പ്രകടിപ്പിച്ച് സഹീര്‍ ഖാൻ
