ഇതിലും ദയനീയമായ ഇന്നിങ്സ് ഏതെങ്കിലുമൊരു നായകൻ കളിച്ചിട്ടുണ്ടോ ഐപിഎല്‍ ചരിത്രത്തില്‍?

ഇതിലും ദയനീയമായ ഇന്നിങ്സ് ഏതെങ്കിലുമൊരു നായകൻ കളിച്ചിട്ടുണ്ടോ ഐപിഎല്‍ ചരിത്രത്തില്‍? ഉണ്ട്.

22 പന്തില്‍ 11 റണ്‍സ്, ഇതൊരു ടെസ്റ്റ് മത്സരത്തിലെ സ്കോറല്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകൻ അക്‌സർ പട്ടേലിന്റെ സംഭാവനയാണ്. കൊല്‍ക്കത്ത സ്പിന്നർമാര്‍ ഇന്ത്യയുടെ സ്റ്റാർ ഓള്‍ റൗണ്ടറെ അക്ഷരാര്‍ത്ഥത്തില്‍ തളച്ചെന്ന് പറയാം.

ഐപിഎല്ലിന്റെ മുൻ സീസണുകള്‍ പരിശോധിച്ചാല്‍ ഇതിലും മോശം ഇന്നിങ്സുകള്‍ കളിച്ച നായകന്മാരുണ്ട്. പ്രതീക്ഷിക്കാത്ത പേരുതന്നെയാണ് മുൻപന്തിയിലുള്ളത്. സാക്ഷാല്‍‍ എം എസ് ധോണി. 2016ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്റ്റനായിരിക്കെയാണ് ടി20യില്‍ നിന്ന് ധോണി ടെസ്റ്റ് മോഡിലേക്ക് ഷിഫ്റ്റ് ചെയ്തത്.

അന്നും എതിരാളികള്‍ കൊല്‍ക്കത്തയായിരുന്നു. അന്ന് ആദ്യ ബാറ്റ് ചെയ്ത പൂനെ 10.3 ഓവറില്‍ 74ല്‍ നില്‍ക്കെയാണ് ധോണി ക്രീസിലെത്തിയത്. എന്നാല്‍ സൂപ്പര്‍ താരത്തിന് അന്ന് 22 പന്തുകള്‍ നേരിട്ടപ്പൊ എട്ട് റണ്‍സ് മാത്രമാണ് നേടാനായത്. ഒരു ബൗണ്ടറിപോലും കണ്ടെത്താൻ കഴിയാത്ത ഇന്നിങ്സിലെ സ്ട്രൈക്ക് റേറ്റ് കേവലം 36 മാത്രം.

Powered By: