കോലിയാണോ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തില്‍ പുറത്തായിട്ടുള്ള ഇന്ത്യൻ താരം

1110 ദിവസങ്ങള്‍ക്ക് ശേഷം വിരാട് കോലി ഐപിഎല്ലില്‍ തന്റെ പേരിന് നേര്‍ക്ക് റണ്‍സ് ചേര്‍ക്കാനാകാതെ മടങ്ങി. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഇതിഹാസത്തിന്റെ 11-ാം ഡക്ക്. എന്നാല്‍, കോലിയാണോ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തില്‍ പുറത്തായിട്ടുള്ള ഇന്ത്യൻ താരം.

നിലവില്‍ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയെടുത്ത് പരിശോധിച്ചാല്‍ അത് മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശര്‍മയാണ്. 272 ഇന്നിങ്സുകളില്‍ 18 തവണയാണ് രോഹിത് റണ്ണൊന്നുമെടുക്കാതെ മടങ്ങിയിട്ടുള്ളത്.

ഒടുവിലായി മുംബൈ ഇതിഹാസം ഡക്കില്‍ പുറത്തായത് കഴിഞ്ഞ സീസണിലാണ്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ സീസണിലെ രണ്ടാം മത്സരത്തിലായിരുന്നു ഇത്. നേരിട്ട നാലാം പന്തിലായിരുന്നു മടക്കം.

നിലവിലെ താരങ്ങളെ മാത്രം പരിഗണിക്കുമ്പോഴാണ് രോഹിതിന്റെ നേര്‍ക്ക് ഈ മോശം റെക്കോര്‍ഡുള്ളത്. അല്ലെങ്കില്‍ ഇന്ത്യൻ താരങ്ങളില്‍ ഡക്കുകളുടെ കാര്യത്തില്‍ ദിനേശ് കാര്‍ത്തിക്ക് ഒപ്പമുണ്ട്. 19 ഡക്കുകള്‍ സ്വന്തം പേരിലുള്ള ഓസീസ് താരം ഗ്ലെൻ മാക്സ്വെല്ലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നില്‍ സുനില്‍ നരെയ്നും.

Powered By: