ഒരു മത്സരം അവശേഷിക്കെ ചെന്നൈക്ക് 12 പോയിന്റാണുള്ളത്. അവസാന പോരാട്ടം ഗുജറാത്ത് ടൈറ്റൻസിനെതിരെ

ഒറ്റ സ്പോട്ട് ബാക്കിയുണ്ട് പ്ലേ ഓഫില്‍. ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ നിരാശപ്പെടേണ്ടതില്ല. കാല്‍ക്കുലേറ്റര്‍ എടുക്കാം. സാധ്യതകള്‍ ഒന്നും അവസാനിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു മത്സരം അവശേഷിക്കെ ചെന്നൈക്ക് 12 പോയിന്റാണുള്ളത്. അവസാന പോരാട്ടം ഗുജറാത്ത് ടൈറ്റൻസിനെതിരെ. ഇത് ജയിച്ചേ മതിയാകു, അപ്പോള്‍ 14 പോയിന്റിലേക്ക് ഉയരാൻ റുതുരാജ് ഗെയ്ക്വാദിന്റെ സംഘത്തിനാകും. തോറ്റാല്‍ പുറത്താകും.

ഇനിയാണ് ചെന്നൈക്കായി മറ്റ് ടീമുകള്‍ കളിക്കേണ്ടത്. പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍. ഈ നാല് ടീമുകള്‍ക്കാണ് ചെന്നൈയുടെ പോയിന്റിനൊപ്പമോ അധികമോ നേടാൻ കഴിയുക.

പഞ്ചാബും രാജസ്ഥാനും അവശേഷിക്കുന്ന മത്സരങ്ങളെല്ലാം പരാജയപ്പെടണം. കൊല്‍ക്കത്ത മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെടുകയും ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കുകയും ചെയ്യണം. ഇതോടെ കൊല്‍ക്കത്തയുടേയും പഞ്ചാബിന്റേയും സീസണ്‍ 13 പോയിന്റിലും രാജസ്ഥാന്റേയും ഡല്‍ഹിയുടേയും 12ലും അവസാനിക്കും.

Powered By:

14 പോയിന്റുമായി ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ഡല്‍ഹി കൊല്‍ക്കത്തയെ തോല്‍പ്പിച്ചാലും ഭേദപ്പെട്ട നെറ്റ് റണ്‍റേറ്റ് ചെന്നൈക്ക് സഹായകരമായേക്കും.