പവർപ്ലേയില്‍ നാലല്ല, അഞ്ച് വിക്കറ്റ് നേടിയ ഒരാളുണ്ട്, ഇന്ത്യൻ താരം 

അരങ്ങേറ്റ മത്സരത്തില്‍ പവർപ്ലേയില്‍ തന്നെ നാല് വിക്കറ്റ് നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രഭൂല്‍ ഹിംഗെയാണ് ഐപിഎല്ലിലെ പുതിയ താരോദയം. എന്നാല്‍, പവർപ്ലേയില്‍ നാലല്ല, അഞ്ച് വിക്കറ്റ് നേടിയ ഒരാളുണ്ട്, ഇന്ത്യൻ താരം. മറ്റാർക്കുമില്ലാത്ത റെക്കോർഡ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതറിയാൻ കുറച്ച് പിന്നിലേക്ക് പോകണം, 2011 ഐപിഎല്‍. പവർപ്ലേയിലെ തന്റെ രണ്ട് ഓവർ പൂർത്തിയാക്കിയപ്പോള്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്താനായി ആ താരത്തിന്. ഇഷാന്ത് ശർമയാണത്, അന്ന് ഡെക്കാൻ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു ഇഷാന്ത്.

ടൂർണമെന്റിന്റെ നാലാം എഡിഷനിലെ 32-ാം മത്സരം. ഡെക്കാന്റെ അന്നത്തെ എതിരാളികള്‍ കൊച്ചി ടസ്ക്കേഴ്‌സ് കേരളയായിരുന്നു. തന്റെ ആദ്യ ഓവറില്‍തന്നെ മൂന്ന് വിക്കറ്റ്, മടക്കിയത് പാർഥിവ് പട്ടേല്‍, റൈഫി ഗോമസ്, ബ്രാഡ് ഹോഡ്‌ജ്. മൂവരും ഡക്ക്.

പിന്നീട് പന്തെടുത്ത ഓവറില്‍ കേദാര്‍ ജാദവും മഹേല ജയവര്‍ധനയും ഇഷാന്തിന് മുന്നില്‍ കീഴടങ്ങി. കേദാറിനും തന്റെ അക്കൗണ്ട് തുറക്കാനായില്ല. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇഷാന്തിന്റെ കണക്കുകള്‍ ഇങ്ങനെയായിരുന്നു. മൂന്ന് ഓവറില്‍ 12 റണ്‍സിന് അഞ്ച് വിക്കറ്റ്..

Powered By: