പഞ്ചാബ് കിങ്സിനോളം മുംബൈ ഇന്ത്യൻസിനെ ഡൊമിനേറ്റ് ചെയ്ത മറ്റൊരു ടീം ഐപിഎല്ലിലുണ്ടോയെന്ന് സംശയമാണ്

പഞ്ചാബ് കിങ്സിനോളം മുംബൈ ഇന്ത്യൻസിനെ ഡൊമിനേറ്റ് ചെയ്ത മറ്റൊരു ടീം ഐപിഎല്ലിലുണ്ടോയെന്ന് സംശയമാണ്. ചരിത്രം പരിശോധിച്ചാലും മേല്‍പ്പറഞ്ഞത് ശരിവെക്കുന്നതായും കാണാനാകും.

ലീഗിന്റെ 19 എ‍ഡിഷനുകള്‍ എടുത്താല്‍ ഇതുവരെ 35 മത്സരങ്ങളിലാണ് പഞ്ചാബും മുംബൈയും ഏറ്റുമുട്ടിയിട്ടുള്ളത്. മറ്റെല്ലാ ടീമുകള്‍ക്കെതിരെയും തോല്‍വികളേക്കാള്‍ കൂടുതല്‍ വിജയങ്ങള്‍ മുൻ ചാമ്പ്യന്മാര്‍‍ക്കുണ്ട്. പക്ഷേ, പഞ്ചാബിനെതിരെ മറിച്ചാണ് കാര്യങ്ങള്‍.

35 മത്സരങ്ങളില്‍ 18 തവണയും മുംബൈയെ പരാജയപ്പെടുത്താൻ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. ഹാ‍ര്‍ദിക്ക് പാണ്ഡ്യയുടെ സംഘത്തെ ഏറ്റവും കൂടുതല്‍ തവണ കീഴടക്കിയിട്ടുള്ള ടീമും പഞ്ചാബാണ്.

മുംബൈക്കെതിരെ 18 ജയങ്ങള്‍ സ്വന്തമാക്കാൻ ചെന്നൈ സൂപ്പര്‍ കിങ്സിനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, 39 മത്സരങ്ങള്‍ വേണ്ടി വന്നു ഇതിനായി. വിജയശതമാനത്തില്‍ പഞ്ചാബിനേക്കാള്‍ ഏറെ പിന്നിലുമാണ് ചെന്നൈ.

മുംബൈയുടെ ഹോം മൈതാനമായ വാംഖഡയിലെ കണക്കുകളിലും പഞ്ചാബിനാണ് ആധിപത്യം. 11ല്‍ ആറ് മത്സരങ്ങളിലും ജയം. വ്യാഴാഴ്ച വാംഖഡയില്‍ മുംബൈ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം കേവലം 99 പന്തിലാണ് പഞ്ചാബ് മറികടന്നത്. മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി.

Powered By: