2008 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ എട്ട് ഫൈനലുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം എത്താൻ റെയ്നയ്ക്ക് സാധിച്ചു
അയാള്‍ കളം വിട്ടിട്ട് അഞ്ച് വര്‍ഷമാകുന്നു. പക്ഷേ, ഐപിഎല്‍ ഫൈനലുകളിലെ ടോപ് സ്കോററുടെ പട്ടികയില്‍ ഇന്നും ആ പേര് തന്നെയാണ്. മിസ്റ്റര്‍ ഐപിഎല്‍, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ചിന്നത്തല, സുരേഷ് റെയ്ന.
2008 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ എട്ട് ഫൈനലുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം എത്താൻ റെയ്നയ്ക്ക് സാധിച്ചു. മൂന്ന് കിരീടങ്ങള്‍, അഞ്ച് തവണ റണ്ണേഴ്സ് അപ്പും. 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായിരുന്നെങ്കിലും ഫൈനലില്‍ റെയ്ന കളിച്ചിരുന്നില്ല.
എട്ട് ഇന്നിങ്സുകളില്‍ നിന്ന് 249 റണ്‍സാണ് കലാശപ്പോരുകളിലെ ഇടം കയ്യൻ ബാറ്ററുടെ സമ്പാദ്യം. ശരാശരി 35 ആണ്, സ്ട്രൈക്ക് റേറ്റ് 150ലും എത്തി നില്‍ക്കുന്നു.
2012 എഡിഷനിലെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ 73 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 38 പന്തിലായിരുന്നു റെയ്ന അന്ന് 73 റണ്‍സ് നേടിയത്. രണ്ട് വിക്കറ്റുകളും നേടി, ആറ് ക്യാച്ചും ഫൈനലില്‍ റെയ്ന നേടിയിട്ടുണ്ട്.


