ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി ഏറ്റവും ചെറിയ സ്കോർ പ്രധിരോധിച്ച നായകൻ. സാക്ഷാല്‍ രോഹിത് ശർമയോ, സച്ചിൻ തെൻഡുൽക്കറോ, റിക്കി പോണ്ടിങ്ങൊ ഒന്നുമല്ല അത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി ഏറ്റവും ചെറിയ സ്കോർ പ്രധിരോധിച്ച നായകൻ. സാക്ഷാല്‍ രോഹിത് ശർമയോ, സച്ചിൻ തെൻഡുൽക്കറോ, റിക്കി പോണ്ടിങ്ങൊ ഒന്നുമല്ല അത്. ആരാണന്നല്ലേ, പറഞ്ഞുതരാം.

Add Asianetnews as a Preferred SourcegooglePreferred

2012ലായിരുന്നു ആ മത്സരം. എതിരാളികള്‍ സൗരവ് ഗാംഗുലിയുടെ പൂനെ വാരിയേഴ്‌സ് ഇന്ത്യയായിരുന്നു. മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ അന്ന് കേവലം 120 റണ്‍സിലൊതുക്കാൻ ഗാംഗുലിയുടെ കുട്ടികള്‍ക്കായി. ഭുവനേശ്വ‍ര്‍ കുമാറായിരുന്നു പൂനെയ്ക്കായി തിളങ്ങിയത്.

വിജയം കൊതിച്ചിറങ്ങിയ പൂനെയ്ക്ക് അതേ നാണയത്തിലായിരുന്നു മറുപടി. ഐപിഎല്‍ കണ്ട എണ്ണം പറഞ്ഞ ത്രില്ലറിനൊന്നിനായിരുന്നു പൂനെയിലെ മൈതാനം സാക്ഷ്യം വഹിച്ചത്. അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരില്‍ മുംബൈക്ക് ഒരു റണ്‍സിന്റെ വിജയം.

മിഥുൻ മനാസും ഭുവനേശ്വ‍ര്‍ കുമാറും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പ് വിഫലമായി. കളിയിലെ താരമായത് ലസിത് മലിംഗ. അന്ന് മുംബൈയെ നയിച്ചത് മറ്റാരുമായിരുന്നില്ല ഹര്‍ഭജൻ സിങ്ങായിരുന്നു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുമായി വിജയത്തിന്റെ അമരത്ത് ഹര്‍ഭജനും നിലകൊണ്ടു.