19 എഡിഷനുകളില്‍ റിസ്വി ഉള്‍പ്പെടെ ഏഴ് പേർക്ക് മാത്രം കഴിഞ്ഞത്, ചരിത്രത്തിലേക്ക് ആദ്യം എത്തിയത് ആരാണെന്നോ?

മുംബൈ ഇന്ത്യൻസിനെ അടിച്ചൊതുക്കി സമീർ റിസ്വി കസേരവലിച്ചിട്ടിരുന്നത് ഇതിഹാസങ്ങള്‍ക്കൊപ്പം. ഐപിഎല്ലില്‍ തുടർച്ചയായി മൂന്ന് മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങള്‍ നേടുന്ന താരം. 19 എഡിഷനുകളില്‍ റിസ്വി ഉള്‍പ്പെടെ ഏഴ് പേർക്ക് മാത്രം കഴിഞ്ഞത്, ചരിത്രത്തിലേക്ക് ആദ്യം എത്തിയത് ആരാണെന്നോ?

Add Asianetnews as a Preferred SourcegooglePreferred

ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസ്. 2010ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരിക്കെയാണ് കാലിസ് തുടരെ മൂന്ന് മത്സരങ്ങളില്‍ വിജയശില്‍പ്പിയായത്.

കിങ്സ് ഇലവൻ പഞ്ചാബിനെതിരെയായിരുന്നു ആദ്യ പ്രകടനം. 55 പന്തില്‍ 89 റണ്‍സും ഒരു വിക്കറ്റും. ശേഷം രാജസ്ഥാൻ റോയല്‍സിനെ കീഴടക്കിയപ്പോള്‍ 34 പന്തില്‍ 44 റണ്‍സും നേടി രണ്ട് ബാറ്റർമാരെ മടക്കുകയും ചെയ്തു.

പിന്നാലെ കാലിസിന് മുന്നിലെത്തിയത് മുംബൈ ഇന്ത്യൻസാണ്. 152 റണ്‍സില്‍ മുംബൈ ഒതുങ്ങിയപ്പോള്‍ ഒരു വിക്കറ്റ് കാലിസിന്റെ പേരിലായിരുന്നു. 66 റണ്‍സുമായി അനായാസം ബാംഗ്ലൂരിനെ വിജയത്തിലേക്കും നയിച്ചു.

കാലിസിന് ശേഷം വിരേന്ദർ സേവാഗ്, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, ജോസ് ബട്ട്ലർ, റുതുരാജ് ഗെയ്ക്വാദ് എന്നിവർക്ക് തുടരെ മൂന്ന് മത്സരങ്ങളില്‍ കളിയിലെ താരമാകാനായിട്ടുള്ളത്.

Powered By: