ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ നാല് പേര്‍ക്ക് മാത്രമെ ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളു
അഞ്ചാം നമ്പറിലിറങ്ങി സെഞ്ചുറി അടിക്കുക എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ നാല് പേര്‍ക്ക് മാത്രമെ അതിന് കഴിഞ്ഞിട്ടുള്ളു. ആദ്യം ഈ അപൂര്‍വതയിലേക്ക് എത്തിയത് ആരാണെന്ന് അറിയാമോ.
ഒന്നരപതിറ്റാണ്ടിന് മുൻപാണ് ആ ഇന്നിങ്സ് സംഭവിച്ചത്. ഗുജറാത്തിനെതിരെ സമാന പൊസിഷനിലിറങ്ങി സെഞ്ചുറി നേടിയ തിലക് വര്‍മയ്ക്ക് അന്ന് പ്രായം വെറും ഏഴ് വയസ് മാത്രമാണെന്ന് ഓര്‍ക്കണം.
ആ താരം യൂസഫ് പത്താനാണ്. അന്ന് രാജസ്ഥാൻ റോയല്‍സിന്റെ ഭാഗമായിരുന്നു യൂസഫ്. 2010 എഡിഷനിലെ രണ്ടാം മത്സരത്തിലാണ് പത്താന്റെ ഇന്നിങ്സ് പിറക്കുന്നത്, അതും മുംബൈ ഇന്ത്യൻസിനെതിരെ.
213 എന്ന റണ്‍മലയായിരുന്നു മുംബൈ രാജസ്ഥാന് മുന്നില്‍ ഉയര്‍ത്തിയത്. പത്താൻ എറെക്കുറെ ഒറ്റയ്ക്കായിരുന്നു ഷെയിൻ വോണിന്റെ സംഘത്തിനായി പോരാടിയത്. 37 പന്തില്‍ സെഞ്ചുറി. ഒൻപത് ഫോറും എട്ട് സിക്സും.
എന്നാല്‍ പത്താന്റെ പോരാട്ടത്തേയും അതിജീവിച്ച് അന്ന് മുംബൈ നാല് റണ്‍സിന് വിജയിച്ചു. ശേഷം ഡേവിഡ് മില്ലറും ബെൻ സ്റ്റോക്സും അഞ്ചാം നമ്പറില്‍ ശതകം നേടിയിട്ടുണ്ട്.
Powered By:



