ബൗളിങ്ങാണ് ഇരു ടീമുകളുടേയും പ്രശ്നം. ആദ്യ മത്സരങ്ങളില്‍ രണ്ട് ടീമുകളുടേയും ബോളര്‍മാര്‍ കണക്കിന് തല്ല് വാങ്ങി.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് ലക്നൗ സൂപ്പര്‍ ജയിന്‍റ്സിനെ നേരിടും. വൈകിട്ട് 7.30ന് ഹൈദരാബാദിലാണ് മത്സരം. ഈ ഐപിഎല്ലിനെ കളറാക്കുന്നതില്‍ കമ്മിന്‍സിന്‍റെ ഉദയസൂര്യനും സംഘത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. ഏത് വമ്പന്‍ ബൗളറെയും കൂസലില്ലാതെ സിക്സറടിക്കുന്ന അഭിഷേക് ശര്‍മ, ഒപ്പം ഓസീസ് കരുത്തന്‍ ട്രാവിസ് ഹെഡ്. ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി ഓറഞ്ച് കുപ്പായത്തില്‍ അരങ്ങേറിയ ഇഷാന്‍ കിഷനും കൂടിച്ചേരുന്നതോടെ സ്കോര്‍ സേഫാകും.

പിന്നീട് വരാനിരിക്കുന്നത് വെടിക്കെട്ട് പുരക്ക് തീ കൊളുത്താന്‍ കെല്‍പുള്ള നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്‍‍റിച്ച് ക്ലാസനും.ഇവര്‍ കൂടി ചേരുമ്പോള്‍ ഹൈദരാബാദ് സ്കോര്‍ മൂന്നൂറിനടുത്തെത്തും. മുന്നൂറ് കടന്നാല്‍ ആരാധകര്‍ ഹാപ്പി. മറുവശത്ത് ബാറ്റിംഗില്‍ ലക്നൗവിനുമുണ്ട് വെടിക്കെട്ട് വീരന്‍മാര്‍.നിക്കാളാസ് പുരാനും മിച്ചല്‍ മാര്‍ഷും ഡേവിഡ് മില്ലറും. പക്ഷേ, ക്യാപ്റ്റന്‍ റിഷഭ് പന്തിന് ഒരു ലോഞ്ചിങ് ഇന്നിങ്സ് വേണം. പഴയ പവറൊന്നും പോയ് പോയിട്ടില്ലെന്ന് തെളിയിക്കാന്‍ പോന്ന ഇന്നിങ്സ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര, രോഹിത് ശര്‍മ ഇന്ത്യൻ ക്യാപ്റ്റനായി തുടരും, മലയാളി താരവും ടീമിലേക്ക്

ബൗളിങ്ങാണ് ഇരു ടീമുകളുടേയും പ്രശ്നം. ആദ്യ മത്സരങ്ങളില്‍ രണ്ട് ടീമുകളുടേയും ബോളര്‍മാര്‍ കണക്കിന് തല്ല് വാങ്ങി. ഷമിയുടെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് ബോളര്‍മാരില്‍ കമ്മിന്‍സും ഹര്‍ഷല്‍ പട്ടേലുമുണ്ട്. എന്നിട്ടും രാജസ്ഥാന്‍ 211 റണ്‍സെടുത്തു. ലക്നൗവിനാകട്ടെ പേരെടുത്ത് പറയാന്‍ ഒരു സ്റ്റാര്‍ ബൗളറില്ല. ഡല്‍ഹിയുടെ യംഗ് പിള്ളേരാണ് ലക്നൗ ബോളര്‍മാരെ തകര്‍ത്തത്. പരിചയസമ്പത്തുള്ള ഷാര്‍ദുല്‍ താക്കൂറിനെ ഡെത്ത് ഓവറില്‍ പന്തേല്‍പ്പിക്കാത്തതിന് നായകന്‍ റിഷഭ് പന്ത് ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ക്യാപ്റ്റന്‍ പന്തിനും പന്തിന്‍റെ തന്ത്രങ്ങള്‍ക്കും ഇന്ന് അഗ്നിപരീക്ഷയാണ്. ഹൈദ്രാബാദിന്‍റെ വെടിക്കെട്ട് സംഘത്തെ പിടിച്ചു നിര്‍ത്താനുള്ള എന്ത് തന്ത്രമാകും പന്തിന്‍റെ തലയിലെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക