Asianet News MalayalamAsianet News Malayalam

ഹസരങ്കയെ അടിസ്ഥാനവിലക്ക് അടിച്ചെടുത്ത് ഹൈദരാബാദ്, രചിന്‍ രവീന്ദ്ര ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍

അതേസമയം ന്യൂസിലന്‍ഡിന്‍റെ ലോകകപ്പ് ഹീറോ രചിന്‍ രവീന്ദ്രക്കായി വാശിയേറിയ ലേലം പ്രതീക്ഷിച്ചെങ്കിലും 1.80 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി.

IPL Auction Live Updates Sunrisers Hyderabad buy Sri Lankan star Wanindu Hasaranga for Rs. 1.5 Crore
Author
First Published Dec 19, 2023, 2:14 PM IST

ദുബായ്: ഐപിഎല്‍ താരലേലത്തില്‍ ശ്രീലങ്കൻ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ അടിസ്ഥാന വിലയായ 1.50 കോടി രൂപക്ക് സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഒന്നര കോടിയില്‍ തുടങ്ങിയ ഹസരങ്കയുടെ ലേലത്തില്‍ മറ്റു ടീമുകളൊന്നും താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഹസരങ്കയെ അടിസ്ഥാന വിലക്ക് സ്വന്തമാക്കാന്‍ ഹൈദരാബാദിനായത്.

അതേസമയം ന്യൂസിലന്‍ഡിന്‍റെ ലോകകപ്പ് ഹീറോ രചിന്‍ രവീന്ദ്രക്കായി വാശിയേറിയ ലേലം പ്രതീക്ഷിച്ചെങ്കിലും 1.80 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന രചിനായി ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യപിറ്റല്‍സുമാണ് ആദ്യ റൗണ്ടില്‍ രംഗത്തെത്തിയത്. എന്നാല്‍ ലേലം ഒന്നര കോടി കടന്നതോടെ ഡല്‍ഹി പിന്‍മാറി. പിന്നീട് പ‍ഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും ചേര്‍ന്നായി മത്സരം. ഒടുവില്‍ 1.80 കോടി രൂപക്ക് ചെന്നൈ രചിനെ ടീമിലെത്തിച്ചു.

ലോകകപ്പ് ഹീറോക്കായി ചെന്നൈയും ഹൈദരാബാദും തമ്മിൽ വാശിയേറിയ ലേലം വിളി; ഒടുവിൽ ജയിച്ചത് കാവ്യ മാരന്‍റെ തന്ത്രം

മുന്‍ താരം ഷാര്‍ദ്ദുല്‍ താക്കൂറിനെയും ചെന്നൈ ലേലത്തില്‍ തിരിച്ചു പിടിച്ചു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടാിരുന്ന ഷാര്‍ദ്ദുലിനെ നാലു കോടി രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും ടീമിലെത്തിച്ചത്. വിദേശ പേസറെ ആവശ്യമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനായും ശക്തമായി രംഗത്തുവന്നു. ചെന്നൈയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമിന്‍സിനെ ടീമിലെത്തിക്കാന്‍ ശക്തമായി രംഗത്തെത്തിയത്.ഒടുവില്‍ ലേലം 7 കോടി  കടന്നതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദും കമിന്‍സിനായി രംഗത്തെത്തി. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പിന്‍മാറി. ഒടുവില്‍ ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയായ 20.50  കോടിക്ക് ഹൈദരാബാദ് ഓസീസ് നായകനെ ടീമിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios