മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ അവസാന ലോകകപ്പായിരിക്കും ഈ വരുന്നതെന്ന് ഒരു സംശയവുമില്ല. ഇന്ത്യക്ക് വേണ്ടി മൂന്ന് ഐസിസി ട്രോഫികളും നേടിയ ഒരേ ഒരു ക്യാപ്റ്റനാണ് എം.എസ്. ധോണി. ഇതുതന്നെയാണ് ധോണിയെ എക്കാലത്തേയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റനാക്കുന്നത്.

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ അവസാന ലോകകപ്പായിരിക്കും ഈ വരുന്നതെന്ന് ഒരു സംശയവുമില്ല. ഇന്ത്യക്ക് വേണ്ടി മൂന്ന് ഐസിസി ട്രോഫികളും നേടിയ ഒരേ ഒരു ക്യാപ്റ്റനാണ് എം.എസ്. ധോണി. ഇതുതന്നെയാണ് ധോണിയെ എക്കാലത്തേയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റനാക്കുന്നത്. അവസാന ലോകകപ്പ് കളിക്കുന്ന ധോണിക്ക് ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റില്‍ യോജിക്കുന്ന സ്ഥാനം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

ലോകകപ്പില്‍ ധോണി നാലാമനായി കളിക്കണമെന്നാണ് ശ്രീകാന്ത് അഭിപ്രായപ്പെടുന്നത്. ശ്രീകാന്ത് തുടര്‍ന്നു... ഇന്ത്യക്ക് ഇതിലും മികച്ച മറ്റൊരു ഓപ്ഷനില്ല. എന്തുക്കൊണ്ടാണ് ധോണിയെ സ്ഥിരമായി നാലാമതായി കളിപ്പിക്കാത്തത് എന്നുള്ളത് എനിക്ക് മനസിലാവുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നതെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കായി 30 ഇന്നിങ്‌സുകളില്‍ ധോണി നാലാമനായി കളിച്ചിട്ടുണ്ട്. 56.58 ശരാശരിയില്‍ 1358 റണ്‍സും സ്വന്തമാക്കി. ഇന്ത്യ 2011ല്‍ ലോകകപ്പ് നേടുമ്പോള്‍ ചീഫ് സെലക്റ്ററായിരുന്നു ശ്രീകാന്ത്.