ടി20യില്‍ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കമെന്ന് വില്യംസണ്‍ വ്യക്തമാക്കി. ടി20 ഫ്രാഞ്ചൈസി ലീഗുകളിലും തുടർന്നും കളിക്കും എന്നും വില്യംസൺ വ്യക്തമാക്കി.

ക്രൈസ്റ്റ്ചര്‍ച്ച്: ടി20 ലോകകപ്പിന് നാലു മാസം മാത്രം ബാക്കിയിരിക്ക രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്ര്യാപിച്ച് ആരാധകരെ ഞെട്ടിച്ച് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍. ന്യൂസിലന്‍ഡിനായി 93 ടി20 മത്സരങ്ങളിൽ കളിച്ച 35-കാരനായ വില്യംസണ്‍ 33 റണ്‍സ് ശാശരിയില്‍ 18 അര്‍ധസെഞ്ചുറികള്‍ അടക്കം 2575 റൺസ് നേടിയിട്ടുണ്ട്.

75 ടി20 മത്സരങ്ങളിൽ ന്യൂസിലന്‍ഡിനെ നയിച്ച വില്യംസണ് കീഴിലാണ് 2021 ലോകകപ്പിൽ ടീം ഫൈനലിലെത്തിയത്. 2016ലും 2022ലും ന്യൂിലന്‍ഡിനെ സെമിയിലെത്തിക്കാനും വില്യംസണായി. 2024ലെ ടി20 ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ വൈറ്റ് ബോള്‍ ക്യാപ്റ്റൻസി മിച്ചല്‍ സാന്‍റ്നർക്ക് വില്യംസണ്‍ കൈമാറുകയായിരുന്നു. അടുത്തിയടെ നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്ന വിട്ടുനിന്ന വില്യംസണ് പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

Scroll to load tweet…

2021ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയ്ക് മുന്നില്‍ അടിയറവ് പറയേണ്ടിവന്നെങ്കിലും ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ടപ്പോള്‍ ഒറ്റക്ക് പൊരുതിയ വില്യംസണ്‍ നേടിയ 85 റണ്‍സായിരുന്നു കിവീസിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ടി20യില്‍ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കമെന്ന് വില്യംസണ്‍ വ്യക്തമാക്കി. ടി20 ഫ്രാഞ്ചൈസി ലീഗുകളിലും തുടർന്നും കളിക്കും എന്നും വില്യംസൺ വ്യക്തമാക്കി.