മധ്യപ്രദേശിനെതിരെ കേരള രഞ്ജി ട്രോഫി ടീമിനെ സച്ചിന്‍ ബേബി നയിക്കും! സഞ്ജു കൊല്‍ക്കത്തയില്‍, ടീമിലില്ല
രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സച്ചിന്‍ ബേബി സ്വന്തമാക്കിയിരുന്നു.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സച്ചിന്‍ ബേബി സ്വന്തമാക്കിയിരുന്നു. ഹരിയാനയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സിലാണ് സച്ചിന്‍ ബേബിയുടെ നേട്ടം. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരങ്ങള്‍. സ്‌പോര്‍ട്ട് 18 ചാനലില്‍ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. കേരളം ടീം അറിയാം.
ടീം അംഗങ്ങള്‍ : സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, വിഷ്ണു വിനോദ്,ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദീന്‍, സല്‍സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വാതെ, ഷോണ്‍ റോജര്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, നിധീഷ് എം ടി, ബേസില്‍ എന്‍.പി, ഷറഫുദീന്‍ എന്‍.എം, ശ്രീഹരി എസ് നായര്‍.
ഇനി രഹാനെയ്ക്ക് കീഴില്‍ രോഹിത് ശര്‍മ! രഞ്ജി കളിക്കാന്‍ ജയ്‌സ്വാളും ശ്രേയസും; മുംബൈ ടീമിനെ അറിയാം
ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര കളിക്കുന്നതിനാല്‍ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ബുധനാഴ്ച്ചയാണ് ആദ്യ മത്സരം. ഇതിനിടെ സഞ്ജുവും ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനത്തിനിടെ ദീര്‍ഘനേരം സംസാരിച്ചു. എന്താണ് ഇരുവരും സംസാരിച്ചതെന്ന് വ്യക്തമല്ല.
നേരത്തെ ഗംഭീറിന്റെ ആവശ്യങ്ങള്‍ മുഖ്യ സെലക്റ്റര്‍ അജിത് അഗാര്‍ക്കറും ക്യപ്റ്റന്‍ രോഹിത് ശര്‍മയും നിരാകരിച്ചിരുന്നു. മാത്രമല്ല, ഹാര്‍ദ്ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്ന ഗംഭീറിന്റെ ആവശ്യവും തള്ളി. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ഇരുവരും പിന്തുണച്ചത്. അങ്ങനെ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം അഗാര്‍ക്കറും രോഹിത്തും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജുവിനെ ഒഴിവാക്കയതിനെ സംബന്ധിച്ച ചോദ്യങ്ങളൊന്നും ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം ലഭിച്ചതുമില്ല.