രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളം നാളെ പഞ്ചാബിനെ നേരിടും. ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ചേർന്നതിനാൽ സഞ്ജു സാംസൺ ഈ മത്സരത്തിൽ കളിക്കില്ല.
മുല്ലാന്‍പൂര്‍: സഞ്ജു സാംസണ്‍ ഇല്ലാതെ കേരളം നാളെ രണ്ടാം രഞ്ജി ട്രോഫി മത്സരത്തിന്. മുല്ലാന്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സഞ്ജു, കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്നിരുന്നു. മഹാരാഷ്ട്രയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു അര്‍ധ സെഞ്ചുറി നേടിയിരുന്നു. കേരളം സമനില വഴങ്ങുകയും ചെയ്തു. ഒന്നാം ഇന്നിംഗ്‌സ് ലീഡും മഹാരാഷ്ട്രയ്ക്കായിരുന്നു. പഞ്ചാബ്, മധ്യ പ്രദേശിനെതിരെ തങ്ങളുടെ ആദ്യ മത്സരത്തിലും സമനില പിടിച്ചിരുന്നു.
സഞ്ജുവിന് പകരം ആര് കളിക്കുമെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേരള ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അഹമ്മദ് ഇമ്രാന്‍ ടീമിലെത്താന്‍ സാധ്യത ഏറെയാണ്. ഷോണ്‍ റോജര്‍, വത്സല്‍ ഗോവിന്ദ് എന്നിവരും ടീമിലുണ്ട്. കേളത്തിന്റെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.
അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാമന്‍ ബാബാ അപരാജിത്. ശേഷം, നാലാം നമ്പറില്‍ സച്ചിന്‍ ബേബി കളിക്കാനെത്തും. മഹാരാഷ്ട്രയ്‌ക്കെതിരെ അഞ്ചാമനായി കളിച്ചിരുന്നത് സഞ്ജു ആയിരുന്നു. സഞ്ജുവിന്റെ അഭാവത്തില്‍ ഇമ്രാനെ ആ സ്ഥാനത്ത് കളിപ്പിച്ചേക്കും. തുടര്‍ന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനും സല്‍മാന്‍ നിസാറും ക്രീസിലെത്തും. ഈ മൂന്ന് ബാറ്റിംഗ് പൊസിഷനും അങ്ങോട്ടും ഇങ്ങോട്ടും മാറാനും സാധ്യത ഏറെ. ബാറ്റിംഗിലും ബൗളിംഗിലും മോശം പ്രകടനം പുറത്തെടുത്ത അതിഥി താരം അങ്കിത് ശര്‍മയ്ക്ക് സ്ഥാനമുണ്ടാകുമോ എന്ന് കണ്ടറിയണം. പേസര്‍മാരായി എം ഡി നിധീഷ്, എന്‍ ബേസില്‍, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ തുടരും.
കേരളത്തിന്റെ സാധ്യതാ ഇലവന്‍: അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ബാബ അപരാജിത്ത്, സച്ചിന്‍ ബേബി, അഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, ഏദന്‍ ആപ്പിള്‍ ടോം, എം ഡി നിധീഷ്, എന്‍ ബേസില്‍.



