കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേർന്ന് കേസരി –എസ്.എൽ.ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 8 മുതൽ 12 വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾ പങ്കെടുക്കും. കായിക മന്ത്രി ഒ ജെ ജനീഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കേസരി –എസ്.എൽ.ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് സീസൺ പുരുഷ ടൂർണമെന്റ് സെപ്റ്റംബർ 8 മുതൽ 12 വരെ നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ പ്രധാന മാധ്യമസ്ഥാപനങ്ങളിലെ ടീമുകൾ മാറ്റുരയ്ക്കും.
പ്രാഥമിക മത്സരങ്ങൾ 8മുതൽ 11വരെ തിയതികളിലും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 12നും നടക്കും. ചാംപ്യന്മാർക്ക് 25,000 രൂപയും ട്രോഫിയും റണ്ണേഴ്സ് അപിന് 15,000 രൂപയും ട്രോഫിയും സമ്മാനിക്കും. 8 ന് വൈകിട്ട് 5ന് കായിക - യുവജനകാര്യ മന്ത്രി ഒ ജെ ജനീഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി അനുപമ ജി.നായർ സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സി രാജ നന്ദിയും പറയും. 8ന് വൈകിട്ട് 4 ന് തലസ്ഥാനത്തെ ബിൽഡേഴ്സിന്റെ സംഘടനയായ ‘ക്രെഡായി' ടീമിലെ അംഗങ്ങളും മാധ്യമ പ്രവർത്തകരും തമ്മിൽ സൗഹൃദ മത്സരവും നടക്കും.

