Asianet News MalayalamAsianet News Malayalam

ഏകദിനത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ എന്നെ ടി20യില്‍ നിന്നും വിലക്കി, വിവാദത്തിന് തിരികൊളുത്തി പീറ്റേഴ്സണ്‍

പത്തു വര്‍ഷം മുമ്പ് 2012ല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി താന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്നെ ടി20 ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയെന്ന് പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തു. തിരക്കിട്ട മത്സര ഷെഡ്യൂളിനെക്കുറിച്ച് പറഞ്ഞായിരുന്നു അന്ന് താന്‍ ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചതെന്നും പീറ്റേഴ്ണ്‍ പറഞ്ഞു.

Kevin Pietersen says ECB banned him from T20s after retiring ODI Cricket
Author
London, First Published Jul 19, 2022, 8:41 PM IST

ലണ്ടന്‍: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇംഗ്ലീഷ് ക്രിക്കറ്റില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. സ്റ്റോക്സിന്‍റെ വിരമിക്കലിന് ഐസിസിയുടെ തിരക്കിട്ട മത്സര ഷെഡ്യൂളാണ് കാരണമെന്ന് പറഞ്ഞ് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍ രംഗത്തെത്തിയതിന് പിന്നാലെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടിക്കെതിരെ മുന്‍ താരം കെവിന്‍ പീറ്റേഴ്സണും രംഗത്തെത്തി.

പത്തു വര്‍ഷം മുമ്പ് 2012ല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി താന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ തന്നെ ടി20 ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയെന്ന് പീറ്റേഴ്സണ്‍ ട്വീറ്റ് ചെയ്തു. തിരക്കിട്ട മത്സര ഷെഡ്യൂളിനെക്കുറിച്ച് പറഞ്ഞായിരുന്നു അന്ന് താന്‍ ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചതെന്നും പീറ്റേഴ്ണ്‍ പറഞ്ഞു.

കൗണ്ടിയിലെ മികച്ച പ്രകടനം തുണയായി; സസെക്‌സിനെ ഇനി ചേതേശ്വര്‍ പൂജാര നയിക്കും

2012 മെയ് 31ന് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച പീറ്റേഴ്സണ്‍ പിന്നീട് വിരമിക്കല്‍ പിന്‍വലിച്ച് ഏതാനും മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി കളിച്ചെങ്കിലും അധികം വൈകാതെ ടീമില്‍ നിന്ന് പുറത്തായി. പിന്നീട് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായ പീറ്റേഴ്സണ്‍ 2018ല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് അവസാനമായി കളിച്ചത്.

ഞാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ വിരാട് കോലി ആദ്യ ലോകകപ്പ് ഉയര്‍ത്തിയേനെ: വിശദമാക്കി എസ് ശ്രീശാന്ത്

പീറ്റേഴ്സന്‍റെ ട്വീറ്റിന് മറുപടിയായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാട് ഇപ്പോള്‍ മാറിയിട്ടുണ്ടെന്ന ഒരാളുടെ കമന്‍റിന് തന്‍റെ തീരുമാനമാണ് നിലപാട് മാറാന്‍ കാരണമായതെന്ന് പീറ്റേഴ്സണ്‍ മറുപടി നല്‍കി. കൊവിഡ് കാലത്ത് തുടര്‍ച്ചയായി ബയോ ബബ്ബിളില്‍ കഴിയുന്ന കളിക്കാരുടെ ജോലിഭാരവും മാനസിക സമ്മര്‍ദ്ദവും കൈകാര്യം ചെയ്യാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഏറെ ബുദ്ധിമുട്ടിയിരുന്നു. ടെസ്റ്റ് ടീം അംഗങ്ങളെ ഇടക്കിടെ മാറ്റിയാണ് ഇത് പരിഹരിച്ചത്. എന്നാല്‍ ഇത് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ തുടര്‍ തോല്‍വികള്‍ക്കും ജോ റൂട്ടിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കാനും കാരണമായി.

Follow Us:
Download App:
  • android
  • ios