2011ന് ലോകകപ്പിന് ശേഷം ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല. 2015ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിനും ധോണിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. എന്നാല്‍ സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്തായി.

കൊച്ചി: 2007ല്‍ പ്രഥമ ടി20 ലോകകപ്പ് ഇന്ത്യയിലെത്തിക്കുന്നതില്‍ മലയാളി താരം എസ് ശ്രീശാന്തിന് (S Sreesanth) നിര്‍ണായക പങ്കുണ്ടായിരുന്നു. ഫൈനിലില്‍ പാകിസ്ഥാനെതിരെ (IND vs PAK) മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു. പിന്നീട് 2011 ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും ശ്രീശാന്ത് കളിച്ചു.

ഇപ്പോള്‍ രസകരമായ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത്. 2015, 2019, 2021 ലോകകപ്പുകളില്‍ ഞാനുണ്ടായിരുന്നെങ്കില്‍ ഇന്ത്യ കിരീടമുയര്‍ത്തിയേനെയെന്നാണ് ശ്രീശാന്ത് പറയുന്നത്. കിക്ചാറ്റിന്റെ ഷെയര്‍ചാറ്റ് ഓഡിയോ ചാറ്റ്റൂമിലാണ് ശ്രീശാന്ത് സംസാരിച്ചത്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍... ''ഞാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ 2015, 2019, 2021 ലോകകപ്പുകള്‍ ഇന്ത്യ ഉയര്‍ത്തിയേനെ. താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ സഞ്ജു സാംസണും സച്ചിന്‍ ബേബിയും നന്നായാണ് മുന്നോട്ട പോകുന്നത്. 2011 ലോകകപ്പ് സച്ചിന് വേണ്ടി നേടിയതായിരുന്നു.'' ശ്രീശാന്ത് പറഞ്ഞു. 

ബെന്‍ സ്‌റ്റോക്‌സ് വിരമിക്കാനുണ്ടായ കാരണമെന്ത? വിശദീകരിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍

2011ന് ലോകകപ്പിന് ശേഷം ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല. 2015ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിനും ധോണിയാണ് ഇന്ത്യയെ നയിച്ചിരുന്നത്. എന്നാല്‍ സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്തായി. 2019ല്‍ വിരാട് കോലിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. ഇത്തവണയും സെമിയില്‍ പുറത്തായി. ന്യൂസിലന്‍ഡായിരുന്നു എതിരാളി. 2021 ടി20 ലോകകപ്പിലും കോലിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.

ഡിബാല ഇനി മൗറിഞ്ഞോയ്‌ക്കൊപ്പം; അര്‍ജന്റൈന്‍ താരത്തെ റോമ സ്വന്തമാക്കിയത് മൂന്ന് വര്‍ഷത്തെ കരാറില്‍