മികച്ച തുടക്കമാമായിരുന്നു റിപ്പിള്‍സിന്. എന്നാല്‍ അത് മുതലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്ന് മാത്രം.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്‌ലേഴ്‌സിന് 138 റണ്‍സ് വിജയലക്ഷ്യം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റിപ്പിള്‍സിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അമലാണ് തകര്‍ത്തത്. 46 റണ്‍സ് നേടിയ ആകര്‍ഷാണ് റിപ്പിള്‍സിന്റെ ടോപ് സ്‌കോറര്‍. 33 റണ്‍സ് വീതം നേടിയ ആകാശ് പിള്ള, അനുജ് ജോതിന്‍ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അമലിന് പുറമെ പവന്‍ രാജ് രണ്ട് വിക്കറ്റെടുത്തു. ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജയിക്കുന്ന ടീം സെമി ഫൈനലിലെത്തും.

മികച്ച തുടക്കമാമായിരുന്നു റിപ്പിള്‍സിന്. എന്നാല്‍ അത് മുതലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്ന് മാത്രം. ഒന്നാം വിക്കറ്റില്‍ ആകര്‍ഷ് - ജലജ് സക്‌സേന (8) സഖ്യം 46 റണ്‍സാണ് ചേര്‍ത്തത്. സക്‌സേന മടങ്ങിയെങ്കിലും 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാന്‍ റിപ്പിള്‍സിന് സാധിച്ചിരുന്നു. സക്‌സേനയ്ക്ക് പുറമെ ആകര്‍ഷും ആകാശും മടങ്ങി. പിന്നീടങ്ങോട്ട് ടീം തകര്‍ച്ച നേരിട്ടും. അടുത്ത 40 പന്തുകള്‍ക്കിടെ 29 റണ്‍സ് മാത്രമാണ് റിപ്പിള്‍സിന് നേടാന്‍ സാധിച്ചത്. ആറ് വിക്കറ്റുകകളും നഷ്ടമായി. ആദി അഭിലാഷ് (4),, മുഹമ്മദ് കൈഫ് (0), മുഹമ്മദ് ഇനാന്‍ (6), ശ്രീരൂപ് (0), ആദിത്യ ബൈജു (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ആദിത്യ മോഹന്‍ (3) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ആലപ്പി റിപ്പിള്‍സ്: ജലജ് സക്സേന (ക്യാപ്റ്റന്‍), ആകര്‍ഷ് എകെ, അനൂജ് ജോതിന്‍, അക്ഷയ് ചന്ദ്രന്‍, ആകാശ് പിള്ള, മുഹമ്മദ് കൈഫ് (ക്യാപ്റ്റന്‍), മുഹമ്മദ് എനാന്‍, ശ്രീരൂപ് എംപി, ആദി അഭിലാഷ്, ആദിത്യ ബൈജു, ആദിത്യ മോഹന്‍.

കൊല്ലം സെയ്‌ലേഴ്‌സ്: അഭിഷേക് നായര്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ഭരത് സൂര്യ, വത്സല്‍ ഗോവിന്ദ്, എം സജീവന്‍ അഖില്‍, ഷറഫുദ്ദീന്‍, അമല്‍ അഏ, പവന്‍ രാജ്, വിജയ് വിശ്വനാഥ്, അജയഘോഷ്.

YouTube video player