വോണിന്‍റെ 300 കിലോ ഭാരമുള്ള ബൈക്കാണ് ഞായറാഴ്‌ച മെല്‍ബണില്‍ അപകടത്തില്‍പ്പെട്ടത്
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണിനും(Shane Warne) മകന്‍ ജാക്ക്‌സണും( Jackson) ബൈക്ക് അപകടത്തില്‍ പരിക്ക്. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായി സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്‌തു. വിദഗ്‌ധ പരിശോധനകള്‍ക്ക് 52കാരനായ മുന്‍താരം വിധേയനായി.
വോണിന്‍റെ 300 കിലോ ഭാരമുള്ള ബൈക്കാണ് ഞായറാഴ്‌ച മെല്‍ബണില്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടനെ ആശുപത്രില്‍ പോയില്ലെങ്കിലും തിങ്കളാഴ്‌ച രാവിലെ ഉറക്കം തെളിഞ്ഞപ്പോള്‍ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വോണ്‍ ചികില്‍സ തേടുകയായിരുന്നു. വോണിന്‍റെ കാലിനും ഇടുപ്പിനും ഉപ്പൂറ്റിക്കുമാണ് പരിക്ക്.
ഡിസംബര്‍ എട്ടിന് ഗാബയില്‍ തുടങ്ങാനിരിക്കുന്ന ആഷസില്‍ കമന്‍റേറ്ററുടെ വേഷത്തില്‍ ഷെയ്‌ന്‍ വോണ്‍ പ്രത്യക്ഷപ്പെടും എന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിൽ പശ്‌ചാത്തലത്തില്‍ പരമ്പരയുടെ നടത്തിപ്പ് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
IND vs NZ : കാണ്‍പൂര്‍ ടെസ്റ്റില്‍ ആവേശം; ന്യൂസിലന്‍ഡ് ശക്തമായ നിലയില്‍, ബ്രേക്ക്‌ത്രൂവിനായി ഇന്ത്യ
