Asianet News MalayalamAsianet News Malayalam

വയസ് 36 ആയിട്ടും മെസിക്ക് നിര്‍ത്താറായില്ല! മറ്റൊരു അപൂര്‍വ പുസ്‌കാരം കൂടി; സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോളര്‍

ടെന്നിസ് താരം നൊവാക് ജോകോവിച്ച്, ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പേ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലന്‍ഡ് എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം.

lionel messi won times magazine athlete of the year
Author
First Published Dec 5, 2023, 10:07 PM IST

ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിക്ക്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് മെസി. മുപ്പത്തിയാറാം വയസിലും ഫുട്‌ബോള്‍ മാജിക്കുമായി ഈവര്‍ഷം എട്ടാം ബലോണ്‍ ദ് ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ ലിയോണല്‍ മെസിക്ക് മറ്റൊരു അംഗീകാരം കൂടി. ക്ലബ് ഫുട്‌ബോളിലെയും രാജ്യാന്തര ഫുട്‌ബോളിലെയും മികവിനുള്ള അംഗീകാരമായാണ് ടൈം മാഗസിന്‍ മെസിയെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കായികതാരമായി തെരഞ്ഞെടുത്തത്.

ടെന്നിസ് താരം നൊവാക് ജോകോവിച്ച്, ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പേ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലന്‍ഡ് എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. ഖത്തര്‍ ലോകകപ്പിലെ മിന്നും പ്രകടനം ദേശീയ ടീമിനൊപ്പം തുടരുന്ന മെസി ഈ വര്‍ഷം മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയില്‍ എത്തിയിരുന്നു. മെസിയുടെ വരവോടെ ഇന്റര്‍ മയാമിയുടെ മാത്രമല്ല, അമേരിക്കന്‍ ഫുട്‌ബോളിന്റെ തന്നെ തലവരമാറി.

അമേരിക്കന്‍ ഫുട്‌ബോള്‍ മെസ്സിയിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ചു. ഇന്റര്‍ മയാമിയെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് നയിച്ച മെസി ക്ലബിനായി 14 മത്സരങ്ങളില്‍ നിന്ന് 11 ഗോള്‍ നേടിയിട്ടുണ്ട്. അമേരിക്കന്‍ ഫുട്‌ബോളില്‍ മെസ്സിയുണ്ടാക്കിയ ചലനമാണ് പുരസ്‌കാരത്തിന് പ്രധാനമായും പരിഗണിച്ചത്. ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദി ഇയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫുട്‌ബോളറാണ് മെസി.

അടുത്തിടെ വരുന്ന ഫിഫ ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മെസി തുറന്ന് പറഞ്ഞിരുന്നു. ''നന്നായി കളിക്കാനും ടീമിനായി അവസരങ്ങളൊരുക്കാനും സാധിക്കുന്നിടത്തോളം കാലം ഞാന്‍ അര്‍ജന്റീന ജേഴ്സിയിലുണ്ടാവും. അടുത്ത കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കളിക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ. ലോകകപ്പിന് ഞാന്‍ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് കാലം തെളിയിക്കും. അടുത്ത ലോകകപ്പ് ആവുമ്പോള്‍ എനിക്ക് 39 വയസാവും. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയുന്ന പ്രായമല്ലത്.'' മെസി വ്യക്താക്കി.

കൂടെയുണ്ട്! ചെന്നൈയില്‍ പ്രളയദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസവാക്കുമായി ഓസീസ് ഓപ്പണര്‍ വാര്‍ണര്‍ -വീഡിയോ

Follow Us:
Download App:
  • android
  • ios