രിക്ക് കാരണം കെ എല്‍ രാഹുല്‍ ഇന്ന് ഇംപാക്റ്റ് സബ്സ്റ്റിറ്റിയൂട്ടായി മാത്രമാണ് കളിക്കുക. ബാറ്റിംഗിന് ഇറങ്ങിയ ശേഷം രാഹുല്‍ വിശ്രമമെടുക്കും.

ലക്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യണം. ടോസ് നേടിയ ലക്‌നൗ ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് കാരണം കെ എല്‍ രാഹുല്‍ ഇന്ന് ഇംപാക്റ്റ് സബ്സ്റ്റിറ്റിയൂട്ടായി മാത്രമാണ് കളിക്കുക. ബാറ്റിംഗിന് ഇറങ്ങിയ ശേഷം രാഹുല്‍ വിശ്രമമെടുക്കും. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് പഞ്ചാബ് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, ദേവദത്ത് പടിക്കല്‍, ആയുഷ് ബഡോണി, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, മൊഹ്സിന്‍ ഖാന്‍, മായങ്ക് യാദവ്, മണിമാരന്‍ സിദ്ധാര്‍ത്ഥ്.

ആര്‍സിബിയെ തോല്‍പ്പിച്ചത് കോലി? ടോപ് സ്‌കോററായിട്ടും കോലിക്ക് പരഹാസം! ട്രോളുന്നത് ടീം ആരാധകര്‍ തന്നെ

പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍‌സ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കുറാന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്. 

ലക്‌നൗവിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് തുടങ്ങിയ ലക്‌നൗ, ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് കിംഗ്‌സ് ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് ജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ആര്‍സിബിയോട് തോറ്റു. ഡേവിഡ് വില്ലിക്ക് പകരം മാറ്റ് ഹെന്റിയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ലക്‌നൗ മാനേജ്‌മെന്റ് അറിയിച്ചു.