113-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ അഫ്ഗാന് സ്കോര്‍ 118ൽ എത്തിയപ്പോഴേക്കും അസ്മത്തുള്ള ഒമര്‍സായിയെ നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയാണ് ഒമര്‍സായിയെ അക്കൗണ്ട് തുറക്കും മുമ്പ് മടക്കിയത്.

മുള്ളൻപൂർ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ആധിപത്യം. യുവ സ്പിന്നർ മാനവ് സുതറിന് മുന്നില്‍ കറങ്ങി വീണ അഫ്ഗാനിസ്ഥാൻ മൂന്നാം ദിനം ആദ്യ സെഷനില്‍ ഒന്നാം ഇന്നിംഗ്സിൽ 152 റൺസിന് ഓള്‍ ഔട്ടായി. 412 റണ്‍സിന്‍റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ, അഫ്ഗാനിസ്ഥാനെ ഫോളോ ഓൺ ചെയ്യിച്ചു. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ അഫ്ഗാന്‍ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സോടെ സെദിഖുള്ള അടലും രണ്ട് റണ്‍സുമായി അബ്ദുള്‍ മാലിക്കും ക്രീസില്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ മൂന്നാം ദിനം കളി തുടങ്ങി ആദ്യ സെഷനില്‍ തന്നെ അഫ്ഗാൻ നിരയെ ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു. 113-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ അഫ്ഗാന് സ്കോര്‍ 118ൽ എത്തിയപ്പോഴേക്കും അസ്മത്തുള്ള ഒമര്‍സായിയെ നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയാണ് ഒമര്‍സായിയെ അക്കൗണ്ട് തുറക്കും മുമ്പ് മടക്കിയത്. ഷറഫുദ്ദീന്‍ അഷ്റഫിനൊപ്പം(11) റഹ്മത്ത് ഷാ പൊരുതിയത് അഫ്ഗാന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ഷറഫുദ്ദീനെയും അര്‍ധസെഞ്ചുറി നേടിയ റഹ്മത്ത് ഷായെയും(60) പുറത്താക്കി മാനവ് സുതര്‍ 5 വിക്കറ്റ് നേട്ടം തികച്ചു.

Scroll to load tweet…

പിന്നാലെ മുഹമ്മദ് സലീം സഫിയെ(0) കൂടി മടക്കി സുതര്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി. സിയാവുര്‍ റഹ്മാന്‍ ഷരീഫിയെ(6) പുറത്താക്കിയ വാഷിംഗ്ടണ്‍ സുന്ദറാണ് അഫ്ഗാന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇന്ത്യക്കായി 22 ഓവറിൽ വെറും 33 റൺസ് മാത്രം വിട്ടുകൊടുത്താണ് സുതര്‍ 6 വിക്കറ്റ് എറിഞ്ഞിട്ടത്. ഇതോടെ അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡും സുതര്‍ സ്വന്തമാക്കി. 1988ൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ നരേന്ദ്ര ഹിര്‍വാനി 61 റണ്‍സ് വഴങ്ങി 8 വിക്കറ്റെടുത്തതാണ് അരങ്ങേറ്റ ടെസ്റ്റിലെ ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ്. 2000നുശേഷം അരങ്ങേറ്റ ടെസ്റ്റില്‍ 5 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറുമാണ് സുതര്‍. 2008ല്‍ ഓസ്ട്രേലിയക്കെതിരെ അമിത് മിശ്ര 71 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തിരുന്നു.

പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റെടുത്തപ്പോള്‍ സുന്ദര്‍ ഒരു വിക്കറ്റെടുത്തു. അര്‍ധസെഞ്ചുറിയുമായി അഫ്ഗാന്‍റെ ടോപ് സ്കോററായ റഹ്മത്ത് ഷാ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അർദ്ധസെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാൻ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക