Asianet News MalayalamAsianet News Malayalam

ലോകക്രിക്കറ്റിലെ അത്ഭുത മത്സരം; നടന്നത് കേരളത്തില്‍.!

വയനാടും കാസര്‍കോടും തമ്മില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാസര്‍കോടിന്‍റെ പതിനൊന്നു പേരും പൂജ്യത്തിന് പുറത്തായി. 

miracle women cricket match happen in malappuram kerala
Author
Perintalmanna, First Published May 17, 2019, 10:32 AM IST

മലപ്പുറം: ലോക ക്രിക്കറ്റില്‍ തന്നെ അത്ഭുതമായ ക്രിക്കറ്റ് മത്സരം മലപ്പുറം പെരിന്തല്‍മണ്ണിയില്‍ നടന്നു. ആദ്യം ബാറ്റ് ചെയ്ത ടീം മൊത്തം നാലു റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ടീമിലെ ഒരാള്‍ക്കും ഒരു റണ്‍സ് പോലും സ്‌കോര്‍ ചെയ്യാനാകാതെ ഇന്നിംഗ്‌സ് അവസാനിച്ചു. പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന വനിതകളുടെ അണ്ടര്‍ 19 ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിലായിരുന്നു ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച കളി നടന്നത്.  

വയനാടും കാസര്‍കോടും തമ്മില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാസര്‍കോടിന്‍റെ പതിനൊന്നു പേരും പൂജ്യത്തിന് പുറത്തായി. വയനാടിന്‍റെ ബൗളര്‍മാര്‍ കനിഞ്ഞു നല്‍കിയ നാലു എക്‌സ്ട്രാ റണ്‍സ് മാത്രമായി കാസര്‍കോടിന്‍റെ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായത്. മറുപടി ബാറ്റിംഗിനിറങ്ങിയ വയനാടിന്റെ ഓപ്പണര്‍മാര്‍ ആദ്യ ഓവറില്‍ തന്നെ അഞ്ചു റണ്‍സ് എടുത്ത് പത്തു വിക്കറ്റിന് കളി ജയിക്കുകയും ചെയ്തു. 

ഇത്തരമൊരു കൂട്ടത്തകര്‍ച്ചയിലേക്കായിരിക്കും ടീം നീങ്ങുന്നതെന്ന് സ്വപ്നത്തില്‍ പോലും കരുതാതെയാണ് കാസര്‍ഗോഡ് നായിക എസ് അക്ഷത ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തത്.  ഓപ്പണര്‍മാരായ കെ വീക്ഷിതയും എസ് ചൈത്രയും ഒരു റണ്‍സ് പോലും എടുക്കാതെ ആദ്യ രണ്ട് ഓവറുകള്‍ പിടിച്ചു നിന്നു. 

എന്നാല്‍ മൂന്നാമത്തെ ഓവര്‍ മുതല്‍ കളി മാറി. വയനാട് ക്യാപ്റ്റന്‍ നിത്യ ലൂര്‍ദ്ദിന്‍റെ പന്തില്‍ രണ്ടുപേരും പുറത്തായി. ആ ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് നിത്യ പിഴുതത്. അടുത്ത ഓവര്‍ മുതല്‍ ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയും തുടങ്ങി. പത്തുപേര്‍ ബാറ്റ് ചെയ്യാനിറങ്ങിയിട്ടും സ്കോര്‍ ബോര്‍ഡില്‍ കണ്ടത് 0,0,0,0,0,0,0,0,0,0,0 !!! എക്സ്ട്രാ: 4 എന്നായിരുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios