മിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സിനിമാ താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ പായല്‍ ഘോഷ്. എന്നാല്‍ താരത്തിന്റെ പ്രപ്പോസലിനോട് ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുംബൈ: ഏകദിന ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് മുഹമ്മദ് ഷമി പുറത്തെടുക്കുന്നത്. നാല് മത്സരങ്ങളില്‍ 16 വിക്കറ്റാണ് ഷമി ഇതുവരെ എറിഞ്ഞിട്ടത്. വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ഷമി. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ഷമിയുടെ അരങ്ങേറ്റം. ആ മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി ഇംഗ്ലണ്ടിനെതിരെ അടുത്ത മത്സരത്തില്‍ നാല് വിക്കറ്റും നേടി. ശ്രീലങ്കയ്ക്കെതിരെ വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനം. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടും വിക്കറ്റും ഷമി നേടിയിരുന്നു.

ഇതിനിടെ ഷമിയുടെ പ്രകടനത്തെ കുറിച്ച് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ സംസാരിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്താന്‍ ഷമിക്ക് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിക്കുമെന്നും അധികം വൈകാതെ സാധിക്കുമെന്ന് ഹസിന്‍ പറഞ്ഞിരുന്നു. മാത്രമല്ല, അതിലൂടെ കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്നും അതിലൂടെ എന്റെ കുഞ്ഞിന്റേയും ഭാവി സുരക്ഷിതമാക്കാന്‍ കഴിയുമെന്നും ഹസിന്‍ വ്യക്കമാക്കിയിരുന്നു. ഇരുവരും ബന്ധം വേര്‍പിരിഞ്ഞത് അടുത്ത കാലത്താണ്.

ഇക്കഴിഞ്ഞ ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് ഷമിക്കെതിരെ ഹസിന്‍ കോടതിയെ സമീപിച്ചിരുന്നു. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2018 മാര്‍ച്ച് ഏഴിന് വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇതുതന്നെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ പിന്നീടു കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവര്‍ക്കു നല്‍കാനാണ് ഉത്തരവിട്ടത്.

ഇപ്പോള്‍ ഷമിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സിനിമാ താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ പായല്‍ ഘോഷ്. എന്നാല്‍ താരത്തിന്റെ പ്രപ്പോസലിനോട് ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷമിയുടെ ഇംഗ്ലീഷ് മനോഹരമാണെന്നും ഞാന്‍ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും പായല്‍ പറയുന്നു. കൊല്‍ക്കത്തയില്‍ ജനിച്ച പായല്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി മുംബൈയിലേക്ക് മാറിയിരുന്നു. 2020ല്‍ രാഷ്ട്രീയത്തിലിറങ്ങുകയായിരുന്നു.

Scroll to load tweet…

പാകിസ്ഥാനെ വലിച്ചുകീറി, താഴെയിട്ടു! ഐസിസി റാങ്കിംഗില്‍ ഇന്ത്യയുടെ സമ്പൂര്‍ണാധിപത്യം; വെല്ലാന്‍ എതിരാളികളില്ല