സിറാജുമായുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് സനായ്. 'എന്റെ പ്രിയ സഹോദരന്‍' എന്നാണ് സനായി വിളിച്ചത്.

ഹൈദരാബാദ്: അടുത്തകാലത്ത് ആശാ ഭോസ്ലെയുടെ ചെറുമകള്‍ സനായ് ഭോസ്ലെയ്ക്കൊപ്പമുള്ള ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യുവ ഗായിക സനായ്, തന്റെ 23-ാം ജന്മദിനത്തിന് ഇന്‍സ്റ്റാഗ്രാമില്‍ നിരവധി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. അതിശയകരമെന്നു പറയട്ടെ, അതിലൊരു ചിത്രത്തില്‍ സിറാജ് അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രത്യേക ചിത്രത്തില്‍, ഇരുവരും ചിരിച്ചുകൊണ്ട് തമാശ പങ്കുവെക്കുന്നതായി കാണാം. കുറച്ച് സമയത്തിനുള്ളില്‍ ഇരുവരും ഡേറ്റിംഗിലാണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

ഇപ്പോള്‍ സിറാജുമായുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് സനായ്. 'എന്റെ പ്രിയ സഹോദരന്‍' എന്നാണ് സനായ് വിളിച്ചത്. സനായി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ സിറാജിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് പോസ്റ്റ് പങ്കിട്ടു. സിറാജ് പിന്നീട് തന്റെ ഇന്റസ്റ്റ സ്റ്റോറിയിലും പോസ്റ്റ് പങ്കിട്ടു. പോസ്റ്റുകള്‍ കാണാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സിറാജ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുറത്താണ്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വൈറ്റ്-ബോള്‍ പരമ്പരയ്ക്കും തുടര്‍ന്നുള്ള ചാമ്പ്യന്‍സ് ട്രോഫിക്കും അദ്ദേഹത്തെ പരിഗണിച്ചില്ല. സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. 

ഇതെന്ത് മറിമായം? രാവിലെ പഞ്ചാബിനൊപ്പം രഞ്ജി കളിച്ച്, വൈകിട്ട് ഇന്ത്യന്‍ ടീമിനൊപ്പം! രമണ്‍ദീപിന്‍റെ അത്ഭുതയാത്ര

പഴയ പന്തില്‍ സിറാജിന് മികവ് കാട്ടാനാവുന്നില്ല എന്നത് ഒരു വസ്തുതയാണ്. ന്യൂബോളില്‍ സിറാജിനെ ഇപ്പോള്‍ ഉപയോഗിക്കുന്നുമില്ല. അതുകൊണ്ട് വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയത്. പുതിയ പന്തിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാരെയാണ് ടീമിലേക്കായി പരിഗണിച്ചത്-രോഹിത് വ്യക്തമാക്കി.

2022ല്‍ ഏകദിനിങ്ങളില്‍ 23.4 ശരാശരിയില്‍ 24 വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് 2023ല്‍ 20.6 ശരാശരിയില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും ഫോമിലായിരുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത പ്രകടനത്തോടെ ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനും സിറാജിനായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ ആകെ ആറ് ഏകദിനങ്ങളില്‍ മാത്രം കളിച്ചപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് സിറാജ് നേടിയത്.