Asianet News MalayalamAsianet News Malayalam

ഏകദിന റാങ്കിംഗ്: കണ്ണടച്ച് തുറക്കുംമുമ്പ് സിറാജിന് ഒന്നാം സ്ഥാനം നഷ്ടം! രോഹിത്തിനും ശ്രേയസിനും നേട്ടം

ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളില്‍. സിറാജിന് പിന്നില്‍ മൂന്നാമത് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപയാണ്. ജോഷ് ഹേസല്‍വുഡ്, ട്രന്റ് ബോള്‍ട്ട്, റാഷിദ് ഖാന്‍, ഷഹീന്‍ അഫ്രീദി, മുഹമ്മദ് നബി എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.

mohammed siraj lost his first rank in odi bowlers table and rohit jumped into top five
Author
First Published Nov 14, 2023, 10:24 PM IST

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ പേസര്‍ മുഹമ്മദ് സിറാജിന് തിരിച്ചടി. സിറാജിന് ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജാണ് ഒന്നാം സ്ഥാനത്തിന്റെ പുതിയ അവകാശി. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജസ്പ്രിത് ബുമ്ര നാലാമതെത്തി. അത്രയും തന്നെ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കുല്‍ദീപ് യാദവാണ് അഞ്ചാം സ്ഥാനത്ത്. അതേസമയം, നെതര്‍ലന്‍ഡ്‌സിനെതിരെയാ മത്സരത്തില്‍ വിക്കറ്റൊന്നും വീഴ്ത്താതിരുന്നു മുഹമ്മദ് ഷമി ആദ്യ പത്തില്‍ നിന്ന് പുറത്തായി.

ആദ്യ അഞ്ചില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളില്‍. സിറാജിന് പിന്നില്‍ മൂന്നാമത് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപയാണ്. ജോഷ് ഹേസല്‍വുഡ്, ട്രന്റ് ബോള്‍ട്ട്, റാഷിദ് ഖാന്‍, ഷഹീന്‍ അഫ്രീദി, മുഹമ്മദ് നബി എന്നിവരാണ് ആറ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ഷമി പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണു. അതേസമയം ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നേരിയ മാറ്റമുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ് ഒന്നാമന്‍. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം രണ്ടാം സ്ഥാനത്ത് തുടരുന്നു. 

കഴിഞ്ഞ റാങ്കിംഗില്‍ നാല് സ്ഥാനങ്ങളില്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിരാട് കോലി നാലാമത് തുടരുന്നു. ലോകകപ്പില്‍ ഇതുവരെ നേടിയ 594 റണ്‍സാണ് കോലിക്ക് മുന്നേറ്റമുണ്ടാക്കിയത്. ദക്ഷിണാക്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്തുമാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ധ സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അഞ്ചാമതെത്തി. ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ ഡര്‍ ഡസ്സന്‍ ആറാമത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏഴാമന്‍. ഹാരി ടെക്റ്റര്‍, ഡേവിഡ് മലാന്‍, ഹെന്റിച്ച് ക്ലാസന്‍ എന്നവരാണ് എട്ട് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് അയ്യര്‍ പതിമൂന്നാം റാങ്കിലെത്തി. 

ഇന്ത്യയില്‍ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നമതെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി എന്നിവരാണ് ഒന്നാമതെത്തിയിട്ടുള്ള മുന്‍ താരങ്ങള്‍. മാത്രമല്ല, ഒന്നാം റാങ്കിലെത്തുന്ന പ്രായം കുറഞ്ഞ താരം കൂടിയാണ്. സച്ചിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. സച്ചിന്‍ 25 വയസായപ്പോഴാണ് ഒന്നാമതെത്തിയത്. ഗില്‍ 24-ാം വയസില്‍ ഒന്നാം റാങ്കിലെത്തി.

ലോയ്ഡും പോണ്ടിംഗും നയിക്കുന്ന പട്ടിക! എലൈറ്റ് ലിസ്റ്റിലെത്താന്‍ രോഹിത് ശര്‍മയ്ക്ക് വേണ്ടത് രണ്ടേ രണ്ട് ജയം

Follow Us:
Download App:
  • android
  • ios