ഫോം കണ്ടെത്താൻ വലയുന്ന ലക്നൗ നായകൻ റിഷഭ് പന്തിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഒമ്പത് മത്സരങ്ങളില്‍ 106 റണ്‍സ് മാത്രമാണ് പന്തിന്‍റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തില്‍ ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയതിന് വിമര്‍ശനം ഏറ്റുവാങ്ങിയ പന്ത് ഇന്ന് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസനിനെതിരെ ടോസ് നേടിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങുന്നത്. മിച്ചല്‍ സാന്‍റ്നര്‍ക്ക് പകരം കാണ്‍ ശര്‍മ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മലയാളി താരം വിഘ്നേഷ് പുത്തൂരിന് പകരം കോര്‍ബിന്‍ ബോഷ് ഇന്ന് മുംബൈക്കായി അരങ്ങേറ്റം കുറിക്കുന്നു.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ലക്നൗവും ഒരു മാറ്റം വരുത്തി. സീസണിലാദ്യമായി അതിവേഗ പേസര്‍ മായങ്ക് യാദവ് ലക്നൗവിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരക്കാരനായാണ് മായങ്ക് ടീമിലെത്തിയത്. സീസണിലെ ആദ്യ ഒമ്പത് കളികളിലും പരിക്കുമൂലം മായങ്കിന് കളിക്കാനായിരുന്നില്ല. കഴിഞ്ഞ മത്സരങ്ങളില്‍ ഇംപാക്ട് പ്ലേയറായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
പോയന്‍റ് ടേബിളിൽ മുന്നേറാനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനും ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 5 ജയവും 4 തോൽവിയുമായി 10 പോയന്‍റാണ് ഇരു ടീമുകളുടെയും സമ്പാദ്യം. ഈ സീസണിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ലക്നൗ 12 റൺസിന് മുംബൈയെ കീഴടക്കിയിരുന്നു. ഫോം കണ്ടെത്താൻ വലയുന്ന ലക്നൗ നായകൻ റിഷഭ് പന്തിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഒമ്പത് മത്സരങ്ങളില്‍ 106 റണ്‍സ് മാത്രമാണ് പന്തിന്‍റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തില്‍ ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയതിന് വിമര്‍ശനം ഏറ്റുവാങ്ങിയ പന്ത് ഇന്ന് ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
ലക്നൗ പ്ലേയിംഗ് ഇലവന്‍: ഏയ്ഡൻ മർക്രം, മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, റിഷഭ് പന്ത് (ക്യാപ്റ്റൻ), അബ്ദുൾ സമദ്, ആയുഷ് ബദോനി, ഡേവിഡ് മില്ലർ, മായങ്ക് യാദവ്, ദിഗ്വേഷ് സിംഗ് റാത്തി, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, പ്രിൻസ് യാദവ്.
മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ: റയാൻ റിക്കൽടൺ, രോഹിത് ശർമ്മ, വിൽ ജാക്ക്‌സ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), നമൻ ധിർ, കോർബിൻ ബോഷ്, ട്രെന്‍റ് ബോൾട്ട്, ദീപക് ചാഹർ, കാൺ ശർമ.
