Asianet News MalayalamAsianet News Malayalam

മുംബൈ ഇന്ത്യന്‍സിന് വേണ്ടി 17കാരന്‍ അരങ്ങേറ്റത്തിന്! സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ടോസ് നഷ്ടം

ഹൈദരാബാദിനെതിരെ 202നുശേഷം അവസാനം കളിച്ച ഏഴ് കളികളില്‍ അഞ്ച് കളികളും ജയിച്ചുവെന്നതാണ് മുംബൈയുടെ ആത്മവിശ്വാസം.

mumbai indians won the toss against sunrisers hyderabad
Author
First Published Mar 27, 2024, 7:25 PM IST

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും ഒരു മാറ്റം വരുത്തിയാണ് മത്സരത്തിനിറങ്ങുന്നത്. മുംബൈ ടീമില്‍ ലൂക്ക് വുഡിന് സ്ഥാനം നഷ്ടമായി. പകരം, ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 താരം ക്വെന മഫാക മുംബൈക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. 17 വയസ് മാത്രമാണ് താരത്തിന്റെ പ്രായം. ഹൈദരാബാദ് ടി നടരാജന് പകരം ജയ്‌ദേവ് ഉനദ്ഖട് ടീമിലെത്തി.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ജയദേവ് ഉനദ്കട്ട്.

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, നമന്‍ ധിര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുമ്ര, ക്വേന മഫാക.

ഹൈദരാബാദിനെതിരെ 202നുശേഷം അവസാനം കളിച്ച ഏഴ് കളികളില്‍ അഞ്ച് കളികളും ജയിച്ചുവെന്നതാണ് മുംബൈയുടെ ആത്മവിശ്വാസം. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ ആകെ മത്സരങ്ങളുടെ കണക്കെടുത്താല്‍ ഇരു ടീമുകളും വലിയ അന്തരമില്ല. മുംബൈ 12 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഹൈദരാബാദ് ഒമ്പത് മത്സരങ്ങള്‍ ജയിച്ചു.ഹൈദരാബാദിലെ പിച്ച് ബാറ്റര്‍മാരെയും ബൗളര്‍മാരെയും ഒരുപോലെ പിന്തുണക്കുന്നതാണെന്നതിനാല്‍ ആവേശകരമായ മത്സരം തന്നെ പ്രതീക്ഷിക്കാം.

ഫീല്‍ഡിംഗില്‍ അത്ഭുതം കാണിച്ച് ചെന്നൈയുടെ 'കരാട്ടെ കിഡ്'; രഹാനെ താഴ്ന്നുപറന്ന് റാഞ്ചിയത് ഒന്നൊന്നര ക്യാച്ച്

തോറ്റ് തുടങ്ങിയ മുംബൈയും ഹൈദരാബാദും ആദ്യ ജയത്തിനായി നേര്‍ക്കുനേര്‍. സണ്‍റൈസേഴ്‌സ് കൊല്‍ക്കത്തയില്‍ നൈറ്റ് റൈഡേഴ്‌സിനോട് പൊരുതി തോറ്റപ്പോള്‍, തോറ്റ് തുടങ്ങുന്ന ശീലമുള്ള മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ കീഴടങ്ങി.

Follow Us:
Download App:
  • android
  • ios