മോശം തുടക്കമായിരുന്നു ഹിമാചലിന്. 9.4 ഓവറില്‍ അവര്‍ ആറിന് 58 എന്ന നിലയിലേക്ക് തകര്‍ന്നുവീണു. അങ്കുഷ് ബെയ്ന്‍സ് (4), സുമീത് വര്‍മ (8), നിഖില്‍ ഗംഗ്ത (22), നിതീഷ് ശര്‍മ (0), ഋഷി ധവാന്‍ (1), പ്രശാന്ത് ചോപ്ര (19) എന്നിവരാണ് മടങ്ങിയത്.

കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 ഫൈനലില്‍ ഹിമാചല്‍ പ്രദേശിനെതിരെ മുംബൈക്ക് 144 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹിമാചലിനെ വാലറ്റക്കാരുടെ പ്രകടനമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എട്ട് വിക്കറ്റുകളാണ് ഹിമാചലിന് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മോഹിത് അവസ്തി, തനുഷ് കൊട്യന്‍ എന്നിവരാണ് തകര്‍ത്തത്. 37 റണ്‍സ് നേടിയ ഏകാന്ത് സെന്നാണ് ഹിമാചലിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (0), ഷശസ്വി ജയ്സ്വാള്‍ (8) എന്നിവരാണ് ക്രീസില്‍. പൃഥ്വി ഷായാണ് (11) പുറത്തായത്.

മോശം തുടക്കമായിരുന്നു ഹിമാചലിന്. 9.4 ഓവറില്‍ അവര്‍ ആറിന് 58 എന്ന നിലയിലേക്ക് തകര്‍ന്നുവീണു. അങ്കുഷ് ബെയ്ന്‍സ് (4), സുമീത് വര്‍മ (8), നിഖില്‍ ഗംഗ്ത (22), നിതീഷ് ശര്‍മ (0), ഋഷി ധവാന്‍ (1), പ്രശാന്ത് ചോപ്ര (19) എന്നിവരാണ് മടങ്ങിയത്. പിന്നീട് വാലറ്റം നടത്തിയ ശ്രമമാണ് ഹിമാചലിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഏകാന്തിനൊപ്പം ആകാശ് വസിഷ്ട് (25), മായങ്ക് ദാഗര്‍ (12 പന്തില്‍ പുറത്താവാതെ 21) മികച്ച പ്രകടനം പുറത്തെടുത്തു. വൈഭവ് അറോറ (2) പുറത്താവാതെ നിന്നു.

പോണ്ടിംഗിന്‍റെ ആദ്യ പ്രവചനം പാളി, ഓസീസ് സെമി കാണാതെ പുറത്ത്; ഇനി ഇന്ത്യയുടെ ഊഴം

മുംബൈ: പൃഥ്വി ഷാ, അജിന്‍ക്യ രഹാനെ, യഷസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഷംസ് മുലാനി, തനുഷ് കൊട്യന്‍, അമന്‍ ഹഖിം ഖാന്‍, തുഷാര്‍ ദേഷ്പാണ്ഡെ, മോഹിത് അവസ്തി. 

ഹിമാചല്‍ പ്രദേശ്: പ്രശാന്ത് ചോപ്ര, അങ്കുഷ് ബെയ്ന്‍സ്, സുമീത് വര്‍മ, അകാശ് വസിഷ്ട്, നിഖില്‍ ഗംഗ്ത, ഏകാന്ത് സെന്‍, ഋഷി ധവാന്‍ (ക്യാപ്റ്റന്‍), സിദ്ധാര്‍ത്ഥ് ശര്‍മ, മായങ്ക് ദഗര്‍, കന്‍വര്‍ അഭിനയ് സിംഗ്, വൈഭവ് അറോറ.

പഞ്ചാബിനെ 13 റണ്‍സിന് തോല്‍പ്പിച്ചാണ് ഹിമാചല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹിമാചല്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനാണ് സാധിച്ചത്. ശുഭ്മാന്‍ ഗില്‍ 45 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയിട്ടും പഞ്ചാബിന് ജയിക്കാനായിരുന്നില്ല.

മുംബൈ സെമിയില്‍ അഞ്ച് വിക്കറ്റിന് വിദര്‍ഭയെ തോല്‍പ്പിക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയ വിദര്‍ഭ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 16.5 ഓവറില്‍ അഞ്ച് വിക്കറ്റ്് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 73 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.