ഇടിച്ചുനിരത്താന്‍ ബുള്‍ഡോസറുകള്‍ സ്റ്റേഡിയത്തിന് പുറത്ത് നിര്‍ത്തിയിട്ടുള്ളത് ഒരു വീഡിയോയില്‍ കാണാം.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ എട്ട് മത്സരങ്ങളാണ് ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്നത്. ടൂര്‍ണമെന്റിലെ ഇന്ത്യ - പാകിസ്ഥാന്‍ ഗ്ലാമര്‍ പോരും ഈ സ്‌റ്റേഡിയത്തിലായിരുന്നു. ലോകകപ്പിന് മുന്നോടിയായി 106 ദിവസം മാസം കൊണ്ടാണ് സ്‌റ്റേഡിയം പണിതത്. ഇന്ത്യ - യുഎസ് മത്സരമാണ് അവസാനമായി ഇവിടെ കളിച്ചത്. എന്നാല്‍ സ്റ്റേഡിയം പൊളിച്ച് നീക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. പൊളിച്ചുനീക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ ഇന്ത്യ - യുഎസ് മത്സരത്തിന് ശേഷം തന്നെ പൊളിച്ചുമാറ്റല്‍ ആരംഭിച്ചിരുന്നു. ആറ് ആഴ്ച്ചയ്ക്കുള്ളില്‍ പ്രദേശം പഴ സ്ഥിതിയിലേക്ക് മാറും. 

ഇടിച്ചുനിരത്താന്‍ ബുള്‍ഡോസറുകള്‍ സ്റ്റേഡിയത്തിന് പുറത്ത് നിര്‍ത്തിയിട്ടുള്ളത് ഒരു വീഡിയോയില്‍ കാണാം. പൊളിച്ചുമാറ്റുന്നതിന് വിചിത്രമായ കാരണങ്ങളാണ് അധികൃതര്‍ നിരത്തുന്നത്. പഴയത് പോലെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊളിച്ചുനീക്കുന്നത്. ഇതോടെ പ്രാദേശിക ക്രിക്കറ്റ് ക്ലബുകള്‍ക്ക് പഴയത് പോലെ പ്രദേശത്ത് കളിക്കാന്‍ സാധിക്കും. ഇത് മേഖലയില്‍ കായികരംഗത്തെ ജനപ്രീതി വര്‍ധിപ്പിക്കാനും പ്രതിഭകള്‍ വളര്‍ത്തിയെടുക്കാനും വേദിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

Scroll to load tweet…

സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ യുഎസിന് ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ സൂപ്പര്‍ എട്ടിലെത്താനും ഇന്ത്യക്ക് സാധിച്ചിരുന്നു. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 111 റണ്‍സ് വിജയലക്ഷ്യമാണ് യുഎസ് മുന്നോട്ട് വച്ചത്. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്.

ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം! ഗ്രൂപ്പില്‍ ബാക്കിയുള്ള ടീമുകളെ കുറിച്ച് ഏകദേശ ധാരണ

27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് (49 പന്തില്‍ 50), ശിവം ദുബെ (35 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.