മത്സരശേഷം ഓസീസ് പേസര്‍  കോള്‍ട്ടര്‍ നൈലിന്‍റെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. 'ഷമിയൊരു ക്വാളിറ്റി ബൗളറാണെന്ന് നൈല്‍ വ്യക്തമാക്കി. 

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കായിരുന്നു ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ബുംറയും ഷമിയും കുല്‍ദീപും അടങ്ങുന്ന ബൗളിംഗ് നിരയും ധോണിയുടെയും കേദാറിന്‍റെയും ഫിനിഷിംഗ് മികവുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.

മത്സരശേഷം ഓസീസ് പേസര്‍ കോള്‍ട്ടര്‍ നൈലിന്‍റെ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നു ഇന്ത്യന്‍ താരം മുഹമ്മദ് ഷമി. ഷമിയൊരു ക്വാളിറ്റി ബൗളറാണെന്ന് നൈല്‍ വ്യക്തമാക്കി. 'ഷമി മികച്ച ബൗളറാണ്. അവസാന ഓവറുകളില്‍ ഷമിയുടെ യോര്‍ക്കര്‍ നേരിടുക എളുപ്പമല്ല. മറ്റ് ഇന്ത്യന്‍ പേസര്‍മാരെ പോലെ ഷമിയും ക്വാളിറ്റി ബൗളറാണ്' എന്ന് കോള്‍ട്ടര്‍ നൈല്‍ പറഞ്ഞു. മത്സരത്തില്‍ 28 റണ്‍സും രണ്ട് വിക്കറ്റുമായി കോള്‍ട്ടര്‍ നൈല്‍ ഓസ്‌ട്രേലിയക്കായി തിളങ്ങിയിരുന്നു. 

ഹൈദരാബാദില്‍ ആദ്യ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 236 റണ്‍സില്‍ പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്‌മാന്‍ ഖവാജയാണ്(50) ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഷമി, ബുംറ, കുല്‍ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ധവാന്‍(0) നേരത്തെ മടങ്ങിയപ്പോള്‍ രോഹിത്(37), കോലി(44), റായുഡു(13) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. എന്നാല്‍ ഫിനിഷിംഗ് മികവുമായി ധോണിയും(59) കോദാറും(81) ഇന്ത്യയെ വിജയത്തിലെത്തിച്ചു.