ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണാണ് ആദ്യത്തെ താരം. ഇന്ത്യക്കതെതിരെ 139 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ രണ്ടാമത്. മുരളിയുടെ അക്കൗണ്ടില്‍ 105 വിക്കറ്റുകളുണ്ട്.
ദില്ലി: ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ അപൂര്‍വനേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍. ഇന്ത്യക്കെതിരെ 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ മാത്രം ഓസ്‌ട്രേലിയന്‍ താരമായിരിക്കുകയാണ് നതാന്‍ ലിയോണ്‍. ഒന്നാകെയെടുത്താല്‍ മൂന്നാമത്തെ മാത്ര താരമാണ് ലിയോണ്‍. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണാണ് ആദ്യത്തെ താരം. ഇന്ത്യക്കതെതിരെ 139 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയത്. ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ രണ്ടാമത്. മുരളിയുടെ അക്കൗണ്ടില്‍ 105 വിക്കറ്റുകളുണ്ട്.
അതേസമയം, ഓസീസിനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യന്‍ താരം വിരാട് കോലിയെ പുറത്താക്കാനുള്ള ഭാഗ്യമുണ്ടായത് മാറ്റ് കുനെമാനാണ്. ഇത് അഞ്ചാം തവണയാണ് കോലി അരങ്ങേറ്റക്കാരന് വിക്കറ്റ് നല്‍കുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ കഗിസോ റബാദ, സെനുരന്‍ മുത്തുസാമി, ആന്റിച്ച് നോര്‍ജെ, വെസ്റ്റ് ഇന്‍ഡീസിന്റെ അല്‍സാരി ജോസഫ് എന്നിവരും അരങ്ങേറ്റ ടെസ്റ്റില്‍ കോലിയെ മടക്കിയവരാണ്.
അതേസമയം, ദില്ലിയില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 262ന് അവസാനിച്ചു. ഒരു റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്. ലിയോണിന്റെ അഞ്ച് വിക്കറ്റ് കൂടാതെ കുനെമാന്‍, ടോഡ് മര്‍ഫി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സിന് ഒരു വിക്കറ്റുണ്ട്. ഇന്ത്യയുടെ മുന്‍നിര പരാജയപ്പെട്ടപ്പോള്‍ അക്‌സര്‍ പട്ടേലിന്റെ (74) ഇന്നിംഗ്‌സാണ് ഇന്ത്യക്ക് തുണയായത്. വിരാട് കോലി (44), ആര്‍ അശ്വിന്‍ (37), രോഹിത് ശര്‍മ (32) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അക്‌സറിന്റെ ഇന്നിംഗ്‌സ്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് 263ന് പുറത്തായിരുന്നു. ഉസ്മാന്‍ ഖവാജ (81), പീറ്റര്‍ ഹാന്‍ഡ്‌കോംപ് (72) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാറ്റ് കമ്മിന്‍സ് (33) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മുഹമ്മദ് ഷമി നനാല് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ടായിരുന്നു.
കൂട്ടിയിടിക്കൊടുവില്‍ ആലിംഗനം ചെയ്‌ത്, കൈകൊടുത്ത് പിരിഞ്ഞ് ജഡേജയും സ്‌മിത്തും- വീഡിയോ
