നെതര്‍ലന്‍ഡ്സ് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. സാക്വിബ് സുല്‍ഫിക്കര്‍, ലോഗന്‍ വാന്‍ ബീക് എന്നിവര്‍ പുറത്തായി. പകരം റ്യാന്‍ ക്ലീന്‍, സിബ്രാന്‍ഡ് ഏങ്കെല്‍ബ്രഷ് എന്നിവര്‍ ടീമിലെത്തി.
ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങുുന്നത്. ജയിംസ് നീഷമിന് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. കെയ്ന്‍ വില്യംസണ്‍ ഇന്നും ന്യൂസിലന്‍ഡിനെ നയിക്കാനെത്തിയില്ല. മൂന്നാം മത്സരത്തില്‍ അദ്ദേഹമെത്തിയേക്കും. ടോം ലാഥമാണ് ടീമിനെ നയിക്കുന്നത്.
നെതര്‍ലന്‍ഡ്സ് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. സാക്വിബ് സുല്‍ഫിക്കര്‍, ലോഗന്‍ വാന്‍ ബീക് എന്നിവര്‍ പുറത്തായി. പകരം റ്യാന്‍ ക്ലീന്‍, സിബ്രാന്‍ഡ് ഏങ്കെല്‍ബ്രഷ് എന്നിവര്‍ ടീമിലെത്തി. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. നെതര്‍ലന്‍ഡ്‌സ് ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റിരുന്നു.
നെതര്‍ലന്‍ഡ്‌സ്: വിക്രംജിത് സിംഗ്, മാക്‌സ് ഒഡൗഡ്, കോളിന് ആക്കര്‍മാന്‍, ബാസ് ഡീ ലീഡെ, തേജാ നിഡമാനുരു, സ്‌കോട്ട് എഡ്വേര്‍ഡ്‌സ്, സിബ്രാന്‍ഡ് ഏങ്കെല്‍ബ്രഷ്, റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ, റ്യാന്‍ ക്ലീന്‍, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകെരന്‍.
ന്യൂസിലന്‍ഡ്: ഡെവോണ്‍ കോണ്‍വെ, വില്‍ യംഗ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ലാഥം, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്.
അമിതാഹ്‌ളാദമില്ല, ആ ചിരിയില്‍ എല്ലാമുണ്ട്; രഹസ്യം വെളിപ്പെടുത്തി കെ എല്‍ രാഹുല്‍
