ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. പേസര്‍മാരായ ട്രന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി എന്നിവരെ പരിക്ക് കാരണം ടീമിലേക്ക് പരിഗണിച്ചില്ല. അതെസമയം കെയ്ല്‍ ജാമിസണ്‍ ആദ്യമായി ഏകദിന ടീമില്‍ ഇടം നേടി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ടോം ലാഥവും ടീമിലുണ്ട്.

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ന്യൂസിലാന്‍ഡ് കളിക്കുന്ന ആദ്യ ഏകദിന മത്സരം കൂടിയാണിത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി അഞ്ചിനാണ് ആദ്യ മത്സരം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പര ഇതിനോടകം ഇന്ത്യ നേടികഴിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-3ന് മുന്നിലാണ്. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടിരുന്നു.

സഞ്ജു ബാറ്റിങ്ങിനില്ല; എന്നാല്‍ സ്വന്തമായി ഒരു തകര്‍പ്പന്‍ ക്യാച്ചുണ്ട്- ഗപ്റ്റിലിനെ പുറത്താക്കിയ മനോഹര ഫീല്‍ഡിങ് കാണാം
 

ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ന്‍ ജാമിസണ്‍, സ്‌കോട്ട് കുഗ്ഗലെജിന്‍, ടോം ലാഥം, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയ്‌ലര്‍.

എന്തൊരു എളിമ; വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും ഷമിക്കെന്ന് രോഹിത്