ബേ ഓവല്‍: ന്യൂസിലന്‍ഡിനെ ടി20 പരമ്പരയില്‍ തരിപ്പണമാക്കിയ ടീം ഇന്ത്യ ഏകദിനത്തില്‍ പരുങ്ങലിലാണ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ കളികളിലും തോറ്റ ഇന്ത്യ 2-0ന് പരമ്പര കൈവിട്ടുകഴിഞ്ഞു. ചൊവ്വാഴ്‌ച ബേ ഓവലില്‍ തോറ്റാല്‍ വൈറ്റ്‌വാഷാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് തീര്‍ത്താല്‍ തീരാത്ത നാണക്കേടാകും കോലിപ്പടയ്‌ക്ക്. 

Read more: മൂന്നാം ഏകദിനം: നാണംകെടാതിരിക്കാന്‍ ടീം ഇന്ത്യ ഒരു വീഴ്‌ച പരിഹരിച്ചേ മതിയാകൂ

മൂന്നോ അതിലധികമോ മത്സരങ്ങളുള്ള വിദേശ ഏകദിന പരമ്പരയില്‍ ഇന്ത്യ അവസാനമായി വൈറ്റ്‌വാഷ് ചെയ്യപ്പെട്ടത് മുപ്പതുവര്‍ഷം മുന്‍പാണ്. 1989ല്‍ അന്ന് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ 5-0ന് നാണംകെടുത്തി. ഏകദിനത്തില്‍ അതിന് മുന്‍പ് രണ്ട് തവണ ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടിട്ടുണ്ട്. 

Read more: ബേ ഓവല്‍ ഇന്ത്യക്ക് ഭാഗ്യ ഗ്രൗണ്ട്; വെല്ലുവിളി ഒരേയൊരു താരം; അത് ചില്ലറക്കാരനല്ല!

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിൽ മാറ്റമുണ്ടാവുമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി നേരത്തേ സൂചിപ്പിച്ചിരുന്നു. ജസ്‌പ്രീത് ബുമ്രയ്‌ക്ക് പകരം മുഹമ്മദ് ഷമിയും കേദാർ ജാദവിന് പകരം മനീഷ് പാണ്ഡേയും ടീമിൽ എത്തിയേക്കും. പരുക്ക് മാറിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലൻഡ്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 5-0ന് ഇന്ത്യ തൂത്തുവാരിയിരുന്നു.